രാജ്യത്തെ വിവിധ ബാങ്കുകളില്‍ 2000 രൂപയുടെ 88 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
രാജ്യത്തെ വിവിധ ബാങ്കുകളില്‍ 2000 രൂപയുടെ 88 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.
ഇനി 12 ശതമാനം നോട്ടുകള്‍ മാത്രമാണ് ബാങ്കുകളിലേക്ക് എത്തേണ്ടത്. ആര്‍ബിഐ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച്, 2023 ജൂലൈ 31 വരെ തിരിച്ചെത്തിയ 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.14 ലക്ഷം കോടി രൂപയാണ്. ഇനി 0.42 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ മാത്രമാണ് പ്രചാരത്തില്‍ ഉള്ളത്. ഇവ ബാങ്കുകളില്‍ തിരിച്ചേല്‍പ്പിക്കാന്‍ സെപ്റ്റംബര്‍ 30 വരെ സമയപരിധി നല്‍കിയിട്ടുണ്ട്.
തിരിച്ചെത്തിയ 2000 രൂപ നോട്ടുകളില്‍ 87 ശതമാനവും നിക്ഷേപമായാണ് എത്തിയത്. ബാക്കി 13 ശതമാനം മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകളായി മാറ്റി വാങ്ങിയിട്ടുണ്ട്. ഈ വര്‍ഷം മെയ് 19നാണ് പ്രചാരത്തില്‍ ഉണ്ടായിരുന്ന 2000 രൂപ നോട്ടുകള്‍ ആര്‍ബിഐ പിന്‍വലിച്ചത്. പിന്‍വലിക്കല്‍ പ്രഖ്യാപിച്ച് മൂന്നാഴ്ചക്കുള്ളില്‍ 2000 നോട്ടുകളില്‍ 50 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയിരുന്നു. സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സമയപരിധി നല്‍കിയിട്ടുണ്ടെങ്കിലും, അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാന്‍ ആര്‍ബിഐ നിര്‍ദ്ദേശിച്ചിട്ടുണ്ട്.