ലഭ്യത കുറഞ്ഞതോടെ തക്കാളി വിലയില്‍ വീണ്ടും കുതിപ്പ്.
ന്യൂഡല്‍ഹി: ലഭ്യത കുറഞ്ഞതോടെ തക്കാളി വിലയില്‍ വീണ്ടും കുതിപ്പ്. കിലോയ്ക്ക് 259 രൂപ നിരക്കിലാണ് മദര്‍ ഡെയ്‍ലി സ്റ്റാളുകളില്‍ തക്കാളി വില്‍ക്കുന്നത്.
വരും ദിവസങ്ങളില്‍ പച്ചക്കറി വിലയിലും വര്‍ധനവുണ്ടാകാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.
ഉത്തരേന്ത്യയില്‍ മഴ കനത്തതോടെ വിതരണത്തിലുണ്ടായ തടസമായിരുന്നു തക്കാളി വില കൂടാനുള്ള കാരണം. കേന്ദ്ര സര്‍ക്കാരിന്‍റെ ഇടപെടലിനെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് തക്കാളി വിലയില്‍ നേരിയ കുറവുണ്ടായിരുന്നെങ്കിലും വീണ്ടും കൂടുകയായിരുന്നു.
കനത്ത മഴയെ തുടര്‍ന്നുണ്ടായ കൃഷി നാശമാണ് തക്കാളി ക്ഷാമത്തിന് കാരണമായതെന്ന് അസാദ്പൂര്‍ ടുമാറ്റോ അസോസിയേഷൻ പ്രസിഡന്‍റ് അശോക് കൗഷിക് പറഞ്ഞു. അടുത്ത പത്ത് ദിവസത്തിനുള്ളില്‍ സ്ഥിഗതികള്‍ മെച്ചപ്പെട്ടേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.