വാഹനാപകടത്തില്‍ മരിച്ച ഹാസ്യകലാകാരൻ കൊല്ലം സുധിയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്ന് ഇതുവരെ മലയാളികള്‍ മുക്തമായിട്ടില്ല.
വാഹനാപകടത്തില്‍ മരിച്ച ഹാസ്യകലാകാരൻ കൊല്ലം സുധിയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്ന് ഇതുവരെ മലയാളികള്‍ മുക്തമായിട്ടില്ല.
ജൂണ്‍ അഞ്ചിന് തൃശ്ശൂര്‍ കയ്പമംഗലത്ത് വച്ചുണ്ടായ വാഹനാപകടത്തില്‍ പുലര്‍ച്ചെ നാലരയോടെയാണ് കൊല്ലം സുധി മരിച്ചത്. സുധിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായൊരു വീട് എന്നത്. ഇപ്പോഴിതാ കൊല്ലം സുധിയുടെ കുടുംബത്തിന് വീടു വയ്ക്കാൻ സ്ഥലം സൗജന്യമായി നല്‍കിയിരിക്കുകയാണ് ബിഷപ് നോബിള്‍ ഫിലിപ്പ്.
ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ ഒരുങ്ങുന്ന വീട് കേരള ഹോം ഡിസൈൻസ് എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയിലെ അംഗങ്ങള്‍ ചേര്‍ന്നാണ് സൗജന്യമായി വീട് പണിതുകൊടുക്കുന്നത്. സുധിയുടെ രണ്ട് മക്കളായ റിഥുലിന്റെയും രാഹുലിന്റെയും പേരിലാണ് സ്ഥലം റജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ആംഗ്ലിക്കൻ സഭയുടെ ഡയസിസ് ഓഫ് ട്രാവൻകൂര്‍ ആൻഡ് കൊച്ചിൻ രൂപതയുടെ പതിമൂന്നാമത് മിഷനറി ബിഷപ് ആയി സേവനം ചെയ്യുകയാണ് ബിഷപ് നോബിള്‍ ഫിലിപ്പ്.