ഇന്ത്യയിലേക്കുള്ള ലാപ്ടോപ്പ്, ടാബ്ലെറ്റ് ഇറക്കുമതി നിര്‍ത്തിവെച്ച് ആപ്പിള്‍, സാംസങ്, എച്ച്.പി കമ്ബനികള്‍.
ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള ലാപ്ടോപ്പ്, ടാബ്ലെറ്റ് ഇറക്കുമതി നിര്‍ത്തിവെച്ച് ആപ്പിള്‍, സാംസങ്, എച്ച്.പി കമ്ബനികള്‍.
കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് കമ്ബനികളുടെ നടപടി. ലൈസൻസില്ലാതെയുള്ള ഇറക്കുമതിക്കാണ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഇറക്കുമതിക്കുള്ള ലൈസൻസ് നേടാനാണ് ഇപ്പോള്‍ വൻകിട ടെക് കമ്ബനികള്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എത്രയും പെട്ടെന്ന് ലൈസൻസ് നേടി ദീപാവലിക്ക് മുമ്ബ് ഇറക്കുമതി സാധാരണനിലയിലാക്കുകയാണ് കമ്ബനികളുടെ ലക്ഷ്യം. ആപ്പിളിനും സാംസങ്ങിനും ലൈസൻസ് ലഭിക്കാൻ എത്രകാലമെടുക്കുമെന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
അതേസമയം, വാര്‍ത്തകളില്‍ പ്രതികരിക്കാൻ സാംസങ്ങോ ആപ്പിളോ ഇതുവരെ തയാറായിട്ടില്ല. ഇറക്കുമതി നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ പല ഉല്‍പന്നങ്ങളുടെയും പുറത്തിറക്കല്‍ കമ്ബനികള്‍ വൈകിപ്പിക്കുമെന്നാണ് സൂചന. വിദേശകമ്ബനികളുടെ ലാപ്ടോപ്പിനും ടാബ്ലെറ്റിനും ഇന്ത്യയില്‍ ക്ഷാമമുണ്ടാകാനും സാധ്യതയുണ്ട്. ഇപ്പോഴും രാജ്യം ലാപ്ടോപ്പിനായി കൂടുതല്‍ ഇറക്കുമതിയേയാണ് ആശ്രയിക്കുന്നത്.
ലാപ്‌ടോപ്, ടാബ്‌ലെറ്റ്, ഓള്‍-ഇൻ-വണ്‍ പേഴ്‌സനല്‍ കമ്ബ്യൂട്ടര്‍, അള്‍ട്രാ സ്മോള്‍ ഫോം ഫാക്ടര്‍ കമ്ബ്യൂട്ടര്‍, സെര്‍വര്‍ എന്നിവയുടെ ഇറക്കുമതിക്കാണ് നേരത്തെ കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ആഭ്യന്തര ഉല്‍പാദനം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.