വിവിധ രാജ്യങ്ങളില്‍ നിന്നായി നാലംഗ സംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേയ്‌ക്ക് കുതിച്ചുയരാനൊരുങ്ങുന്നു.
വാഷിംഗ്ടണ്‍: വിവിധ രാജ്യങ്ങളില്‍ നിന്നായി നാലംഗ സംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേയ്‌ക്ക് കുതിച്ചുയരാനൊരുങ്ങുന്നു.
നാസയുടെ ബഹിരാകാശ സഞ്ചരിയായ ജാസ്മിൻ മോഖ്ബെലി, യുറോപ്യൻ സ്പേസ് എജൻസിയുടെ ആൻഡ്രിയാസ് മൊഗെൻസൻ, ജാപ്പനീസ് എയറോസ്പേസ് എക്സ്പ്ലൊറേഷൻ ഏജൻസിയുടെ സാറ്റോഷി ഫുറുകാവ, റഷ്യയുടെ കൊൻസ്റ്റാന്റിൻ ബൊറിസോസ് എന്നിവരടങ്ങുന്ന എക്‌സ് ക്രു-7 ന്റെ വിക്ഷേപണം ഓഗസ്റ്റ് 25 വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലായിരിക്കും വിക്ഷേപണം നടത്തുക.
നിലവില്‍ ഓഗസ്റ്റ് 26ന് പേടകം ബഹിരാകാശ നിലയവുമായി ബന്ധപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം ഓഗസ്റ്റ് 25ന് വിക്ഷേപണം നടന്നില്ലെങ്കില്‍ 26, 27 തിയ്യതികളിലേയ്‌ക്ക് ഇത് മാറ്റുന്നതായിരിക്കും.