വേനല്‍ കടുത്തു; ഉച്ചവിശ്രമനിയമം കശനമായി പാലിക്കണമെന്ന് തൊഴില്‍ മന്ത്രി

August 5, 2023
16
Views

വേനല്‍ കടുത്തതോടെ ആരംഭിച്ച രണ്ട് മാസത്തെ ഉച്ചസമയത്തെ തൊഴില്‍സമയനിയന്ത്രണം വിജയകരമായി മുന്നോട്ടുപോകുകയാണെന്ന് തൊഴില്‍ മന്ത്രി ജമീല്‍ ഹുമൈദാൻ.

മനാമ: വേനല്‍ കടുത്തതോടെ ആരംഭിച്ച രണ്ട് മാസത്തെ ഉച്ചസമയത്തെ തൊഴില്‍സമയനിയന്ത്രണം വിജയകരമായി മുന്നോട്ടുപോകുകയാണെന്ന് തൊഴില്‍ മന്ത്രി ജമീല്‍ ഹുമൈദാൻ.

തൊഴിലാളികളുടെ ഉല്‍പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും നിയന്ത്രണം സഹായകരമായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കമ്ബനികള്‍ ഉച്ചവിശ്രമനിയമം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ തൊഴില്‍ വകുപ്പ് സംവിധാനമേര്‍പ്പെടുത്തിയിരുന്നു. നിരോധനം പാലിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്ന് നിരവധി വര്‍ക്ക് സൈറ്റുകളില്‍ സന്ദര്‍ശനം നടത്തിയതിനുശേഷം തൊഴില്‍ മന്ത്രി പറഞ്ഞു. ജൂലൈ ഒന്ന് മുതല്‍ ആഗസ്റ്റ് 31 വരെയാണ് പുറം ജോലി നിരോധനമേര്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടു മാസക്കാലയളവില്‍ ഉച്ചക്കും വൈകുന്നേരം നാലുമണിക്കും ഇടയില്‍ പുറം ജോലികളില്‍നിന്നും കണ്‍സ്ട്രക്ഷൻ അടക്കമുള്ള പണികളിലേര്‍പ്പെടുന്ന തൊഴിലാളികളെയാണ് നിയന്ത്രിച്ചിരുന്നത്.

നിരോധനം നടപ്പാക്കിയിരിക്കുന്നത് നേരിട്ട് കാണുന്നതിനായി മന്ത്രിയും തൊഴില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും നിരവധി സൈറ്റുകള്‍ സന്ദര്‍ശിച്ചിരുന്നു. തൊഴിലാളികളുമായും സൂപ്പര്‍വൈസര്‍മാരുമായും ആശയവിനിമയം നടത്തുകയും ചെയ്തു.രണ്ടുമാസക്കാലയളവില്‍ ചൂടുമൂലം തൊഴിലാളികള്‍ക്കുണ്ടാകാൻ സാധ്യതയുള്ള അസുഖങ്ങള്‍, സൂര്യാഘാതം, മറ്റ് അസുഖങ്ങള്‍ എന്നിവ ഒഴിവാക്കുക, തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുക എന്നീ കാര്യങ്ങള്‍ മന്ത്രാലയത്തിന്റെ പ്രധാന മുൻ‌ഗണനയാണെന്ന് മന്ത്രി പറഞ്ഞു.

പ്രഥമശുശ്രൂഷ സംബന്ധിച്ച കാര്യങ്ങളില്‍ തൊഴിലാളികള്‍ക്ക് അവബോധം ഉണ്ടാക്കാൻ പദ്ധതിയുണ്ട്. 2013ലാണ് ഉച്ചവിശ്രമനിയമം നടപ്പാക്കിയത്. കഴിഞ്ഞ വര്‍ഷം 99.87 ശതമാനം പാലിക്കാൻ സാധിച്ചിരുന്നു. നിയന്ത്രണം ലംഘിച്ച പരാതികളില്‍ 52 പേര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. 27 ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു.

2021-ല്‍ 33പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്. 22 ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.കഴിഞ്ഞ വര്‍ഷം മൊത്തം 19,841 പരിശോധനകള്‍ നടന്നു. ഈ വര്‍ഷം തൊഴിലാളികളുടെ താല്‍പര്യങ്ങളും സുരക്ഷിതത്വവും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമാക്കുമെന്ന് അധികാരികള്‍ പറഞ്ഞു. നിയമലംഘകര്‍ക്ക് മൂന്നു മാസത്തില്‍ കൂടാത്ത ജയില്‍ ശിക്ഷയോ 500 ദീനാറിനും 1000 ദീനാറിനും ഇടയില്‍ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *