യാത്രയ്ക്കിടെ നിര്‍ജലീകരണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്, അമിതമായി വെള്ളം കുടിച്ച ആഷ്‌ലി സമ്മേഴ്‌സ് (35) മരിച്ചു.
ഇന്ത്യാന: യാത്രയ്ക്കിടെ നിര്‍ജലീകരണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്, അമിതമായി വെള്ളം കുടിച്ച ആഷ്‌ലി സമ്മേഴ്‌സ് (35) മരിച്ചു.
ഭര്‍ത്താവിനും രണ്ട് പെണ്‍മക്കള്‍ക്കും ഒപ്പം യാത്ര പോയപ്പോഴാണ് യുവതിക്ക് കടുത്ത നിര്‍ജലീകരണം അനുഭവപ്പെട്ട്. തുടര്‍ന്ന് 20 മിനിറ്റിനുള്ളില്‍ ഇവര്‍ നാല് കുപ്പി വെള്ളം കുടിച്ചെന്ന് സഹോദരൻ ഡെവണ്‍ മില്ലര്‍ പറഞ്ഞു.
ഇതോടെ യുവതിക്ക് തലകറക്കവും അസ്വസ്ഥതയും അനുഭവപ്പെടുക്കയായിരുന്നു. യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ആഷ്‌ലിയെ ആശുപത്രിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് ബോധരഹിതയായി.
വെള്ളത്തില്‍ നിന്നുള്ള വിഷാംശം മൂലമാണ് യുവതി മരിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. യുവതിയുടെ ഹൃദയം, കരള്‍, ശ്വാസകോശം, വൃക്കകള്‍ എന്നിവ ദാനം ചെയ്ത് അഞ്ച് ജീവൻ രക്ഷിച്ചതായും കുടുംബം പറഞ്ഞു.