അഞ്ച് പൗരന്മാര്‍ക്ക് റഷ്യയില്‍ പ്രവേശനാനുമതി നിഷേധിച്ചതില്‍ ചൈന പ്രതിഷേധിച്ചു.
ബെയ്ജിങ്: അഞ്ച് പൗരന്മാര്‍ക്ക് റഷ്യയില്‍ പ്രവേശനാനുമതി നിഷേധിച്ചതില്‍ ചൈന പ്രതിഷേധിച്ചു. കസാഖ്സ്താനില്‍നിന്ന് റോഡ് മാര്‍ഗം സഞ്ചരിച്ചവരെയാണ് നാലുമണിക്കൂര്‍ തടഞ്ഞുവെക്കുകയും തുടര്‍ന്ന് തിരിച്ചയക്കുകയും ചെയ്തത്.
ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള നല്ല ബന്ധത്തിന് ചേരുന്നതായില്ല നടപടിയെന്ന് റഷ്യയിലെ ചൈനീസ് എംബസി പ്രതിഷേധക്കുറിപ്പില്‍ പറഞ്ഞു.
ചൈനീസ് പൗരന്മാരുടെ അന്തസ്സ് കെടുത്തുന്ന ക്രൂര നടപടിയാണുണ്ടായതെന്ന് എംബസി വിദേശകാര്യ മന്ത്രാലയത്തിനും അതിര്‍ത്തി ഏജൻസിക്കും അയച്ച സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. വിവേചന നയമില്ലെന്നും വിസ അപേക്ഷയിലെ വിവരങ്ങളിലെ പൊരുത്തക്കേട് കാരണമാണ് അവരെ തടഞ്ഞതെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.