ജമ്മു കശ്മീര്‍ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കി.
ന്യൂഡല്‍ഹി>ജമ്മു കശ്മീര്‍ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കി. പ്രത്യേകപദവി റദ്ദാക്കിയതിന്റെ നാലാംവാര്‍ഷികത്തില്‍ തന്നെയും പിഡിപിയുടെ മറ്റ് നേതാക്കളെയും അധികൃതര്‍ വീണ്ടും വീട്ടുതടങ്കലിലാക്കിയതായി അവര്‍ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു.| ‘കഴിഞ്ഞദിവസം രാത്രി പിഡിപിയുടെ നിരവധി പ്രവര്‍ത്തകരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ തടങ്കലിലാക്കി.
ജമ്മു കശ്മീരില്‍ സമാധാനം പുനഃസ്ഥാപിച്ചെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അവകാശപ്പെട്ടിരിക്കുന്നത്. എന്നാല്‍, യഥാര്‍ഥസാഹചര്യം ഇതാണ്’ –- മുഫ്തി എക്സില്‍ (ട്വിറ്റര്‍) പോസ്റ്റ് ചെയ്തു. നിരവധി പ്രവര്‍ത്തകര്‍ അറസ്റ്റിലായെന്ന് നാഷണല്‍ കോണ്‍ഫറൻസ് പ്രതികരിച്ചു. പാര്‍ടി ഓഫീസ് അടച്ചുപൂട്ടിയെന്നും റിപ്പോര്‍ട്ടുണ്ട്.