സംസ്ഥാനത്ത് അരി വിലയില്‍ 20 ശതമാനം വരെ വര്‍ധവ്.
തിരുവനന്തപുരം: സംസ്ഥാനത്ത് അരി വിലയില്‍ 20 ശതമാനം വരെ വര്‍ധവ്. ഓണം ആകുമ്ബോഴേക്കും ഇനിയും വില വര്‍ധിക്കാനാണ് സാധ്യത.
കഴിഞ്ഞ 45 ദിവസത്തിനുള്ളില്‍ 15 മുതല്‍ 20 % വരെയാണ് അരിവിലയില്‍ വര്‍ധനവാണ് ഉണ്ടായത്.
മലബാറില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള വിലകുറഞ്ഞ നൂര്ജഹാൻ അരിക്ക് 10 രൂപയാണ് വര്‍ധിച്ചത്. 37 മുതല്‍ 38 രൂപവരെ ഉണ്ടായിരുന്ന നൂര്ജഹാൻ അരിക്ക് 39 മുതല്‍ 40 രൂപവരെയണിപ്പോള്‍. 48 രൂപയുണ്ടായിരുന്ന മട്ട അരിക്ക് 52 രൂപയായി. 40 മുതല്‍ 43 രൂപ വരെയായിരുന്ന കുറുവ അരിക്കും 3 രൂപയിലധികമാണ് വര്‍ദ്ധിച്ചത്. പൊന്നി അരി 48 ല്‍ നിന്നും 52 ആയി. 32 മുതല്‍ 33 വരെ ഉണ്ടായിരുന്ന പച്ചരിക്ക് 37 മുതല്‍ 39 രൂപ വരെയായി.