എമിറേറ്റ്സ് എയര്‍ലൈനില്‍ എയര്‍ ഹോസ്റ്റസ് തസ്തികയിലേക്ക് മെഗാ റിക്രൂട്ട്മെന്‍റ് യജ്ഞം പ്രഖ്യാപിച്ചു.
ദുബൈ: എമിറേറ്റ്സ് എയര്‍ലൈനില്‍ എയര്‍ ഹോസ്റ്റസ് തസ്തികയിലേക്ക് മെഗാ റിക്രൂട്ട്മെന്‍റ് യജ്ഞം പ്രഖ്യാപിച്ചു. ആഗസ്റ്റ് 10 മുതല്‍ സെപ്റ്റംബര്‍ 30 വരെ നീളുന്ന യജ്ഞത്തില്‍ യൂറോപ്, ഏഷ്യ, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളെയാണ് ലക്ഷ്യംവെക്കുന്നത്.
യോഗ്യത: ഇംഗ്ലീഷ് ഭാഷയില്‍ മികച്ച ആശയ വിനിമയ പാടവം. 160 സെന്‍റിമീറ്റര്‍ ഉയരം. പ്രാബല്യത്തിലുള്ള യു.എ.ഇ എംപ്ലോയ്മെന്‍റ് വിസ.
ഹോസ്പിറ്റാലിറ്റി/കസ്റ്റമര്‍ സര്‍വിസില്‍ ചുരുങ്ങിയത് ഒരു വര്‍ഷത്തെ പരിചയം, ചുരുങ്ങിയത് ഹൈസ്കൂള്‍ വിദ്യാഭ്യാസം നേടിയിരിക്കണം. യൂനിഫോം ധരിക്കുമ്ബോള്‍ ടാറ്റുകള്‍ പുറത്തുകാണാൻ പാടില്ല. അടിസ്ഥാന ശമ്ബളം 4,430 ദിര്‍ഹം. മറ്റ് അലവൻസുകളും അടക്കം പ്രതിമാസം 10,170 ദിര്‍ഹമാണ് ശമ്ബളം. കോവിഡിനുശേഷം കമ്ബനി പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ റിക്രൂട്ട്മെന്‍റ് യജ്ഞമാണിതെന്നും നിലവില്‍ 20,000 എയര്‍ ഹോസ്റ്റസുമാര്‍ ജോലി ചെയ്യുന്നതായും കമ്ബനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
2022-23 സാമ്ബത്തിക വര്‍ഷത്തില്‍ കമ്ബനിയിലെ ആകെ ജീവനക്കാരുടെ എണ്ണം 56,379 ആണ്. തൊട്ടുമുമ്ബുള്ള വര്‍ഷം ഇത് 45,843 ആയിരുന്നു.