‘പോലീസ് ആരെയും തല്ലാനുള്ള സംവിധാനമല്ല’; താനൂരിലേത് ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി

August 10, 2023
40
Views

താനൂര്‍ പോലീസ് പിടികൂടിയ യുവാവ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം കൃത്യമായും സുതാര്യമായും നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

താനൂര്‍ പോലീസ് പിടികൂടിയ യുവാവ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം കൃത്യമായും സുതാര്യമായും നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുമെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇവരോട് യാതൊരു ദാക്ഷിണ്യവും കാണിക്കുന്നില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ലോക്കപ്പ് ആരെയും തല്ലാനുള്ള സംവിധാനമല്ലെന്നും പോലീസിന് ആരെയും തല്ലാനുള്ള അനുമതിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. താനൂരില്‍ താമിര്‍ ജിഫ്രിയുടെ മരണം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപാപചയ സംഘമാണ് പോലീസിനെ നിയന്ത്രിക്കുന്നതെന്നും മുഖ്യമന്ത്രിയല്ല ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതെന്നും വി ഡി സതീശന്റെ പരിഹാസം

“താമിര്‍ ജിഫ്രി കസ്റ്റഡിയില്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത പ്രത്യേക കേസ് സിബിഐക്ക് കൈമാറിയിട്ടുണ്ട്. ഒരു രീതിയിലും പോലീസ് സ്റ്റേഷനുകളില്‍ ബലപ്രയോഗമോ മര്‍ദ്ദനമോ സര്‍ക്കാര്‍ അനുവദിക്കില്ല. ഇതുമായി ബന്ധപ്പെട്ട് എട്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. കൊള്ളരുതായ്‌മ കാണിക്കുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കും. ഇത്തരം കേസുകളില്‍ സംസ്ഥാന പോലീസ് അന്വേഷണം നടത്തില്ല, സിബിഐക്ക് വിടാനാണ് താല്‍പര്യപ്പെടുന്നത്. താനൂര്‍ കേസില്‍ അന്വേഷണം കൃത്യമായി നടക്കും.” മുഖ്യമന്ത്രി പറഞ്ഞു.

2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് മുൻപുള്ള കസ്റ്റഡി മരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. 2015 ല്‍ 13 കസ്റ്റഡി മരണങ്ങള്‍ സംഭവിച്ചു. അന്ന് ഒരു കേസില്‍ ശാസന മാത്രമാണ് നല്‍കിയതെന്നും 2012 ല്‍ നടന്ന കേസില്‍ അച്ചടക്ക നടപടി മാത്രമാണ് കൈക്കൊണ്ടതെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഈ സര്‍ക്കാര്‍ കര്‍ശന നടപടി എടുക്കുമെന്ന് പറഞ്ഞ അദ്ദേഹം, എസ്പിയ്ക്ക് എതിരായ ആരോപണം സിബിഐയും സര്‍ക്കാരും പരിശോധിക്കുമെന്നും കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു.എന്നാല്‍, കസ്റ്റഡി മരണത്തില്‍ മറുപടി നല്‍കിയപ്പോള്‍, മുഖ്യമന്ത്രി പോലീസിനെ പുകഴ്ത്തുകയായിരുന്നു എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. വയനാട്ടില്‍ മാവോയിസ്റ്റുകളെന്ന പേരില്‍ ആളുകളെ വെടിവച്ച്‌ കൊന്നിട്ടില്ലേ എന്നും കേരളത്തില്‍ മറ്റ് വ്യാജ ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടില്ലേ എന്നും വിഡി സതീശൻ ചോദിച്ചു. വേണ്ടപ്പെട്ടവരുടെ പേരിലുണ്ടാകുന്ന കുറ്റകൃത്യങ്ങളില്‍ സര്‍ക്കാരോ പോലീസോ കേസെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപാപചയ സംഘമാണ് പോലീസിനെ നിയന്ത്രിക്കുന്നതെന്നും മുഖ്യമന്ത്രിയല്ല ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതെന്നും സതീശൻ പരിഹസിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയും ചെയ്തു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *