ആകാശവിസ്മയം തീര്‍ക്കുന്ന ഉല്‍ക്കവര്‍ഷം കാണാം ഈ മാസം 12ന്

August 10, 2023
37
Views

ഓഗസ്റ്റ് 12ാം തീയതി രാത്രി മാനം നോക്കിയിരുന്നാല്‍ ഒരു കാഴ്ച കാണം.

ഓഗസ്റ്റ് 12ാം തീയതി രാത്രി മാനം നോക്കിയിരുന്നാല്‍ ഒരു കാഴ്ച കാണം. വര്‍ഷം തോറും ആകാശവിസ്മയം തീര്‍ത്ത് എത്തുന്ന പഴ്‌സീയഡ് ഉല്‍ക്കമഴ (Perseid meteor shower) ഇത്തവണ 12നാണ്.

വര്‍ഷം തോറും ആകാശവിസ്മയം തീര്‍ത്ത് എത്തുന്ന പഴ്‌സീയഡ് ഉല്‍ക്കമഴ (Perseid meteor shower) ഇത്തവണ 12നാണ്. അര്‍ധരാത്രി 12മണിമുതല്‍ 13ന് പുലര്‍ച്ചെ വരെ ഈ ആകാശവിസ്മയം കാണാനാവും.

മിന്നിത്തിളങ്ങുന്ന ഉല്‍ക്കകള്‍ തലയ്ക്കു മീതെ തലങ്ങും വിലങ്ങും പായുന്ന കാഴ്ച ഇത്തവണ ഇരുട്ടില്‍ കൂടുതല്‍ വ്യക്തമായി കാണാമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ആകാശത്ത് ചന്ദ്രനില്ലാതെ വരുന്ന സമയമായതിനാലാണിത്. നിലാവില്ലാത്ത ആകാശത്ത് കൂടുതല്‍ ശോഭയോടെ ഉല്‍ക്ക വര്‍ഷം കാണാം.

മണിക്കൂറില്‍ 50 മുതല്‍ 100 ഉല്‍ക്കകള്‍ വരെ ആകാശത്ത് ദൃശ്യമാകുമെന്നാണ് കണക്കുകൂട്ടല്‍. ബഹിരാകാശത്ത് നിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേത്ത് അതിവേഗത്തില്‍ പ്രവേശിക്കുന്ന പാറകഷ്ണങ്ങളും തരികളുമാണ് ഉല്‍ക്കകള്‍. സെക്കന്‍ഡില്‍ 11 മുതല്‍ 70 വരെ കിലോമീറ്റര്‍ വേഗത്തിലാണ് ഉല്‍ക്കകള്‍ വരുന്നത്. ഇവ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്ബോള്‍ വായുവുമായുള്ള ഘര്‍ഷണം മൂലം ചുടുപിടിക്കുന്നു. ഈ തീപ്പെരികളാണ് രാത്രി നമുക്ക് ആകാശത്ത് കാണാനാവുക.

ഉല്‍ക്കമഴ അതിന്റെ പൂര്‍ണതയില്‍ ഏറ്റവും ഭംഗിയായി കാണാവുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള ഉത്തരാര്‍ധ ഗോളത്തിലെ മിക്ക പ്രദേശങ്ങളിലും ഉല്‍ക്കമഴ ഭംഗിയായി കാണാം.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *