പൊന്നിന്‍ കിരീടമണിഞ്ഞ് ഗുരുവായൂരപ്പന്‍ ദര്‍ശനം നല്‍കിയപ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ്ഗാ സ്റ്റാലിന്‍ ഇമവെട്ടാതെ തൊഴുത് കൊണ്ട് കണ്‍നിറയെ കണ്ടു.
തൃശൂര്‍: പൊന്നിന്‍ കിരീടമണിഞ്ഞ് ഗുരുവായൂരപ്പന്‍ ദര്‍ശനം നല്‍കിയപ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ്ഗാ സ്റ്റാലിന്‍ ഇമവെട്ടാതെ തൊഴുത് കൊണ്ട് കണ്‍നിറയെ കണ്ടു.
സ്വര്‍ണ കിരീടം സമര്‍പ്പിച്ച ധന്യതയില്‍ ഭക്തിനിര്‍വൃതിയിലായിയിരുന്നു ദുര്‍ഗ്ഗാ സ്റ്റാലിനും സഹോദരി ജയന്തിയും.
ഗുരുവായൂരപ്പന് വഴിപാടായി 32 പവനോളം തൂക്കംവരുന്ന സ്വര്‍ണ കിരിടവും ചന്ദനം അരക്കുന്ന ഉപകരണവുമാണ് ദുര്‍ഗ്ഗാ സ്റ്റാലിന്‍ ഇന്ന് ക്ഷേത്രത്തില്‍ സമര്‍പ്പിച്ചത്. രാവിലെ 11.15 ഓടേയാണ് ദുര്‍ഗാ സ്റ്റാലിനും സഹോദരി ജയന്തിയും അടുത്ത ബന്ധുക്കള്‍ക്കൊപ്പം ഗുരുവായൂരിലെത്തിയത്.
ദേവസ്വം ചെയര്‍മാന്‍ ഡോ വി കെ വിജയന്‍ ,ഭരണ സമിതി അംഗം സി മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ദുര്‍ഗ്ഗാ സ്റ്റാലിനെയും ഭക്തരെയും ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. ഉച്ചപൂജയ്ക്ക് മുമ്ബേ ക്ഷേത്രത്തിലെത്തിയ അവര്‍ നാക്കിലയില്‍ സ്വര്‍ണ്ണ കിരീടം ശ്രീ ഗുരുവായൂരപ്പന് സമര്‍പ്പിച്ചു. ഒപ്പം കദളിക്കുലയും നെയ്യും.