വി.ഐ.പി സംസ്കാരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വാഹനങ്ങളിലെ സൈറണ്‍ ഒഴിവാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.
ന്യൂഡല്‍ഹി: വി.ഐ.പി സംസ്കാരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി വാഹനങ്ങളിലെ സൈറണ്‍ ഒഴിവാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.
സൈറണ്‍ ഒഴിവാക്കാൻ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. പൂണെയില്‍ ചാന്ദ്നി ചൗക് ഫ്ലൈ ഓവറിന്റെ ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുമ്ബോഴാണ് ഗഡ്കരിയുടെ പരാമര്‍ശം.
ശബ്ദമലിനീകരണം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. വി.ഐ.പി വാഹനങ്ങളിലെ ചുവന്ന ബീക്കണ്‍ ലൈറ്റ് ഒഴിവാക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഇനി സൈറണ്‍ ഒഴിവാക്കാനാണ് തന്റെ പദ്ധതിയെന്ന് ഗഡ്കരി പറഞ്ഞു.
സൗണ്ട് ഹോണുകള്‍ക്കും സൈറണുകള്‍ക്ക് പകരം ഇന്ത്യൻ സംഗീത ഉപകരണങ്ങളുടെ ശബ്ദം ഉപയോഗിക്കാനുള്ള നീക്കവുംനടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാസുരി, തബല, ശങ്ക് എന്നിവയുടെ ശബ്ദം ഉപയോഗിക്കാനാണ് നീക്കം. ഇതിലൂടെ ശബ്ദമലിനീകരണത്തില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസും അജിത് പവാറും പങ്കെടുത്തിരുന്നു. നാല് ഫ്ലൈ ഓവറുകള്‍ ഒരു അണ്ടര്‍ പാസിന്റെ വീതി കൂട്ടല്‍ രണ്ട് അണ്ടര്‍ പാസുകളുടെ നിര്‍മാണം എന്നിവയാണ് പ്രൊജക്ടിന്റെ ഭാഗമായി പൂണെയില്‍ നടത്തിയത്.