തിരുവിതാംകൂര്‍ രാജകുടുംബത്തിലേക്ക് ഔഡി A4 ആഡംബര സെഡാന്‍

August 14, 2023
36
Views

തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളില്‍ ഒരാളായ പ്രിന്‍സ് ആദിത്യ വര്‍മ്മ ഔഡി A4 ആഡംബര സെഡാന്‍ അടുത്തിടെ സ്വന്തമാക്കിയിരുന്നു.

തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളില്‍ ഒരാളായ പ്രിന്‍സ് ആദിത്യ വര്‍മ്മ ഔഡി A4 ആഡംബര സെഡാന്‍ അടുത്തിടെ സ്വന്തമാക്കിയിരുന്നു.

രാജകുടുംബം സ്വന്തമാക്കുന്ന ആദ്യ ഔഡി കാറാണിത് എന്നതാണ് പ്രത്യേകത. വൈറ്റ് കളറിലുള്ള ലക്ഷ്വറി ഡെസാനാണ് രാജകുടുംബത്തിലേക്ക് എത്തിയത്. രജിസ്‌ട്രേഷന്‍ പ്ലേറ്റിന് താഴെ രാജകുടുംബത്തിന്റെ ലോഗോയും കാറില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇത് തിരുവതാംകൂര്‍ രാജകുടുംബത്തിന്റെ വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ പ്രത്യേക അനുമതിയുള്ളതാണ്.

പുതുതായി വാങ്ങിയ കാര്‍ തന്റെ കമ്ബനിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനല്ല വാങ്ങിയതെന്നും ആദിത്യ വര്‍മ്മ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ ഔഡിക്ക് മുമ്ബ് രാജകുടുംബം മെര്‍സിഡീസ് ബെന്‍സിന്റെ കാറുകള്‍ മാത്രമായിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത്. ഇത് ആദ്യമായാണ് മറ്റൊരു ജര്‍മന്‍ ബ്രാന്‍ഡ് വാഹനം തിരുവതാംകൂര്‍ ഗരാജിലേക്ക് എത്തുന്നത്. വ്യക്തിഗത ആവശ്യങ്ങള്‍ക്കല്ലാത്തതിനാല്‍ കമ്ബനിയുടെ ഡയറക്ടര്‍മാരാണ് ഔഡി A4 സെഡാന്‍ വാങ്ങാന്‍ തീരുമാനിച്ചത്. തെരഞ്ഞെടുക്കുന്ന വേരിയന്റിനെ അനുസരിച്ച്‌ 41 ലക്ഷം രൂപ മുതല്‍ 51 ലക്ഷം രൂപ വരെയാണ് ഔഡി A4 സെഡാന് ഇന്ത്യയില്‍ വരുന്ന എക്‌സ്‌ഷോറൂം വില. കമ്ബനി പരിഗണിച്ച പല കാറുകളും അവരുടെ ബജറ്റിന് മുകളിലായിരുന്നു. അങ്ങനെ തങ്ങളുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഒരേയൊരു ലക്ഷ്വറി കാറായി A4 എത്തുകയും സ്വന്തമാക്കുകയുമായിരുന്നു.

ഒരു വെര്‍ച്വല്‍ കോക്ക്പിറ്റ്, 10.1-ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഔഡി സൗണ്ട് സിസ്റ്റം, എല്‍ഇഡി ഹെഡ്ലാമ്ബുകളും ടെയില്‍ ലാമ്ബുകളും, ഇലക്‌ട്രിക് സണ്‍റൂഫ്, വിവിധ ഡ്രൈവിംഗ് മോഡുകള്‍, ലെതറെറ്റ് സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, ഇലക്‌ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകള്‍, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഒരു പിന്‍ പാര്‍ക്കിംഗ് ക്യാമറ, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ പോലുള്ള ലക്ഷ്വറി ഫീച്ചറുകളുമായാണ് ഔഡി A4 നിരത്തിലെത്തുന്നത്.

2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ഔഡി A4 സെഡാന് കരുത്തേകുന്നത്. ഡീസല്‍ എഞ്ചിന്റെ ഓപ്ഷന്‍ ബിഎസ്-VI കാലഘട്ടത്തോട് അനുബന്ധിച്ച്‌ കമ്ബനി നിര്‍ത്തലാക്കിയിരുന്നു. ഈ പെട്രോള്‍ എഞ്ചിന്‍ 190 bhp പവറില്‍ ഏകദേശം 320 Nm torque വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സ്റ്റാന്‍ഡേര്‍ഡായി 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. ഫ്രണ്ട് വീല്‍ ഡ്രൈവ് വാഹനമായ A4 സെഡാന് 7.3 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയും. അതേസമയം പരമാവധി വേഗത 241 കി.മീ. ആയി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *