സ്വാതന്ത്ര്യദിനം: അവസാന ഘട്ട ഒരുക്കത്തില്‍, കനത്ത സുരക്ഷ ഏര്‍പ്പെടുത്തി

August 14, 2023
17
Views

രാജ്യത്ത് എഴുപത്തിയേഴാം സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍.

ന്യൂഡല്‍ഹി: രാജ്യത്ത് എഴുപത്തിയേഴാം സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍.

സ്വാതന്ത്ര്യദിനം മുൻനിര്‍ത്തി രാജ്യത്ത് സുരക്ഷാസന്നാഹങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. തലസ്ഥാനത്ത് വാഹനപരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിശിഷ്ടാതിഥികള്‍ എത്തുന്ന ചടങ്ങിലേക്ക് പഴുതടച്ച സുരക്ഷയാണ് സൈന്യത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്.

ഇന്ന് രാത്രി മുതല്‍ ഓഗസ്റ്റ് 15 വരെ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വാണിജ്യ, ഹെവി വാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കും. ഈ വാഹനങ്ങള്‍ നിയന്ത്രിച്ച്‌ ഇതര റൂട്ടുകളിലേക്ക് തിരിച്ചുവിടുമെന്ന് ഡല്‍ഹി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌, ഗതാഗതം നിയന്ത്രിക്കാൻ 3,000 ട്രാഫിക് പോലീസുകാരെ വിന്യസിക്കും.

ചെങ്കോട്ടയില്‍ ഇന്നും വിവിധ സേനാവിഭാഗങ്ങളുടെ റിഹേഴ്‌സലുകള്‍ നടക്കും. ഇന്ത്യ – പാക്കിസ്ഥാൻ വിഭജനത്തിൻറെ മുറിവുകളുടെ ഓര്‍മദിനമായി ആചരിക്കാൻ ഇന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കിയിട്ടുണ്ട്. ദില്ലിയിലുള്‍പ്പടെ വിവിധ സംസ്ഥാനങ്ങളിലായി പ്രദര്‍ശനങ്ങളും സെമിനാറുകളും കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിക്കുന്നുണ്ട്. രാഷ്ട്രപതി ദ്രൗപതി മുര്‍മു വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. ഈ വര്‍ഷത്തെ വിവിധ പൊലീസ് മെഡലുകളും, സേനാ മെഡലുകളും ഇന്ന് പ്രഖ്യാപിക്കും.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *