തിരുപ്പതിയില്‍ തീര്‍ത്ഥാടനത്തിന് എത്തിയ ആറ് വയസ്സുകാരിയെ ആക്രമിച്ച് കൊന്ന പുലി കെണിയിലായി.
തിരുപ്പതിയില്‍ തീര്‍ത്ഥാടനത്തിന് എത്തിയ ആറ് വയസ്സുകാരിയെ ആക്രമിച്ച് കൊന്ന പുലി കെണിയിലായി. കുട്ടി ആക്രമിക്കപ്പെട്ട പ്രദേശത്തിനടുത്ത് തന്നെ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.ഓഗസ്റ്റ് 11 നു വൈകിട്ട് ആയിരുന്നു സംഭവം.
ആന്ധ്ര സ്വദേശി ലക്ഷിത എന്ന 6 വയസുകാരിയെയാണ്അച്ഛനമ്മമാര്‍ക്കൊപ്പം നടക്കവേ അലിപിരി വാക്ക് വേയില്‍ വെച്ച് പുലി ആക്രമിച്ചത്. ലക്ഷിതയെ രക്ഷിക്കാൻ ഇവര്‍ ശ്രമിച്ചെങ്കിലും പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.
കുട്ടിയെ തിരിച്ചറിയാനാവാത്ത നിലയിലായിരുന്ന മൃതദേഹാവശിഷ്ടങ്ങള്‍ പൊലീസെത്തിയായിരുന്നു കണ്ടെടുത്തത് . കുട്ടിയെ ആദ്യം പുലി കടിച്ചു കൊന്നുവെന്നായിരുന്നു പുറത്ത് വന്നതെങ്കിലും പിന്നീട് കുട്ടിയെ ആക്രമിച്ചത് കരടിയാണോ എന്ന സംശയമുണ്ടായിരുന്നു. എന്നാല്‍ പുലി തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസവും തിരുപ്പതിയില്‍ ഒരു കുട്ടിയെ പുലി ആക്രമിച്ചിരുന്നു.