ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടെക്നോളജി കൊച്ചി വിമാനത്താവളത്തിലും എത്തുന്നു

August 15, 2023
15
Views

യാത്രക്കാരുടെ വിവരങ്ങള്‍ എളുപ്പത്തിലും വേഗത്തിലും മനസിലാക്കുന്ന ഫേഷ്യല്‍ റെക്കഗ്നിഷൻ ടെക്നോളജി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും എത്തുന്നു.

യാത്രക്കാരുടെ വിവരങ്ങള്‍ എളുപ്പത്തിലും വേഗത്തിലും മനസിലാക്കുന്ന ഫേഷ്യല്‍ റെക്കഗ്നിഷൻ ടെക്നോളജി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും എത്തുന്നു.

എഐ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി ആവശ്യമായ സേവനങ്ങള്‍ നല്‍കുന്ന ഈ സൗകര്യം മൊബൈല്‍ ആപ്പുമായി ബന്ധിപ്പിച്ചാണ് സജ്ജമാക്കുന്നത്. വിമാനത്താവളങ്ങളിലെ വിവിധ പരിശോധന നടപടികള്‍ മുഖം സ്കാൻ ചെയ്യുന്നതിലൂടെ വേഗത്തില്‍ തീര്‍പ്പാക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. ഇതോടെ, സുരക്ഷാ പരിശോധനയ്ക്കായി ക്യൂ നില്‍ക്കേണ്ട സമയം ലഭിക്കാനാകും.

രാജ്യത്തെ 7 വിമാനത്താവളങ്ങളിലാണ് ഫേഷ്യല്‍ റെക്കഗ്നിഷൻ ടെക്നോളജിയുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. അടുത്ത ഘട്ടത്തില്‍ 6 വിമാനത്താവളങ്ങളില്‍ കൂടി സേവനം ലഭ്യമാകും. കൊച്ചിക്ക് പുറമേ, മുംബൈ, അഹമ്മദാബാദ്, ലക്നൗ, ജയ്പൂര്‍, ഗുവാഹട്ടി തുടങ്ങിയ വിമാനത്താവളങ്ങളിലാണ് ഫേഷ്യല്‍ റെക്കഗ്നിഷൻ ടെക്നോളജി എത്തുക. ഇന്ത്യൻ വ്യോമയാന മന്ത്രാലയവും, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയും സംയുക്തമായി ചേര്‍ന്നാണ് ഡിജി യാത്ര സൗകര്യം സജ്ജമാക്കിരിക്കുന്നത്. ഡിജി യാത്രാ പ്രക്രിയയില്‍ യാത്രക്കാരുടെ വിവരങ്ങള്‍ സുരക്ഷിതമായിരിക്കും.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *