ആവശ്യപ്പെട്ടത് ചിക്കൻ വിഭവം.പക്ഷെ എത്തിയപ്പോള്‍ അതില്‍ ചത്ത എലിയും.
മുംബയ്: ആവശ്യപ്പെട്ടത് ചിക്കൻ വിഭവം.പക്ഷെ എത്തിയപ്പോള്‍ അതില്‍ ചത്ത എലിയും. കഴിഞ്ഞ ദിവസം മുംബയിലെ ഒരു പ്രമുഖ ഹോട്ടലിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.
മുംബയിലെ ബാന്ദ്ര പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ജനപ്രിയ ഹോട്ടലിലെ മാനേജരെയും പാചകകാരനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഹോട്ടലില്‍ സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിക്കാനായി പോയതായിരുന്നുവെന്ന് പരാതിക്കാരനായ അനുരാഗ് സിംഗ് പറഞ്ഞു. ആവശ്യപ്പെട്ടത് അനുസരിച്ച് ചിക്കൻ വിഭവം എത്തി. രുചിയില്‍ വ്യത്യാസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സൂക്ഷമമായി പരിശോധിച്ചപ്പോഴാണ് ഭക്ഷണത്തില്‍ എലിയെ കണ്ടെത്തിയത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഹോട്ടല്‍ മാനേജര്‍ വ്യക്തമായ മറുപടി നല്‍കിയില്ല എന്നും അനുരാഗ് സിംഗ് പരാതിയില്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ബാന്ദ്ര പൊലീസ് ഹോട്ടല്‍ മാനേജറായ വിവിയൻ ആല്‍ബര്‍ട്ട് ഷികാവര്‍, ഹോട്ടല്‍ ഷെഫ്, വിതരണക്കാരൻ എന്നിവര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.അന്വേഷണം നടക്കുന്നു എന്ന് പൊലീസ് അറിയിച്ചു.