ഓണക്കിറ്റ് മഞ്ഞകാര്‍ഡുകാര്‍ക്ക് മാത്രം; 6.07 ലക്ഷം കിറ്റുകള്‍ വിതരണം ചെയ്യും

August 17, 2023
37
Views

സംസ്ഥാനത്ത് മഞ്ഞക്കാര്‍ഡുകാര്‍ക്ക് മാത്രം ഓണക്കിറ്റ് നല്‍കാൻ മന്ത്രിസഭയോഗ തീരുമാനം.

തിരുവനന്തപുരം: സംസ്ഥാനത്ത് മഞ്ഞക്കാര്‍ഡുകാര്‍ക്ക് മാത്രം ഓണക്കിറ്റ് നല്‍കാൻ മന്ത്രിസഭയോഗ തീരുമാനം. ഇതുപ്രകാരം 5,87,691 എ എ വൈ കാര്‍ഡ് ഉടമകള്‍ക്കും അഗതി മന്ദിരങ്ങള്‍ക്കും അനാഥാലയങ്ങള്‍ക്കും കിറ്റ് നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ഇത്തവണ ഓണക്കിറ്റ് വെട്ടിക്കുറച്ചത്.കിറ്റ് വിതരണത്തിനായി 32 കോടി രൂപ മുൻകൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. 6,07,691 കിറ്റുകളാണ് ഇത്തവണ വിതരണം ചെയ്യുക. 5,87,691 എ എ വൈ കാര്‍ഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകളാണ് നല്‍കുക. റേഷൻ കടകള്‍ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക.തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്ബാര്‍പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റില്‍ ഉണ്ടാവുക. അനാഥാലയങ്ങള്‍ക്കും അഗതി മന്ദിരങ്ങള്‍ക്കും ഓണക്കിറ്റ് നല്‍കും.കഴിഞ്ഞ വര്‍ഷം എല്ലാ കാര്‍ഡുടമകള്‍ക്കും സര്‍ക്കാര്‍ 13 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി നല്‍കിയിരുന്നു. ഇതുവഴി 425 കോടി രൂപയാണ് ചെലവ് വന്നത്. കഴിഞ്ഞ വര്‍ഷം 90 ലക്ഷം കാര്‍ഡ് ഉടമകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് 93.7 ലക്ഷമായി ഉയര്‍ന്നു. ഇതിന് പുറമേ റേഷൻ വ്യാപാരികള്‍ക്ക് കമ്മീഷൻ ഇനത്തില്‍ 45 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുണ്ട്.അതേസമയം, ഓണക്കിറ്റിനായി സാധനങ്ങള്‍ എത്തിക്കേണ്ട സപ്ലൈകോ സാമ്ബത്തിക പ്രതിസന്ധിയില്‍ വലയുകയാണ്. സാധനങ്ങള്‍ വിതരണം ചെയ്ത വകയില്‍ 4389 കോടിയാണ് സര്‍ക്കാര്‍ സപ്ലൈക്കോയ്ക്ക് നല്‍കാനുള്ളത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *