സപ്ലൈകോയില്‍ വന്‍ ജനത്തിരക്ക്‌; 1318 രൂപ വരുന്ന 13 ഇനങ്ങള്‍ക്ക്‌ 612 രൂപ മാത്രം

August 22, 2023
38
Views

ഓണമുണ്ണാൻ 13 ഇനങ്ങള്‍ക്ക് സബ്സിഡി നിരക്കുമായി സപ്ലൈകോ സജീവം.

തൃശൂര്‍ > ഓണമുണ്ണാൻ 13 ഇനങ്ങള്‍ക്ക് സബ്സിഡി നിരക്കുമായി സപ്ലൈകോ സജീവം. തേക്കിൻകാട് മൈതാനിയിലാരംഭിച്ച സപ്ലൈകോയുടെ ഓണം ഫെയറില്‍ ആളുകളുടെ നീണ്ടനിരയാണ്.

ചെറുപയര്‍, ഉഴുന്നുപരിപ്പ്, കടല, വൻപയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, ജയ അരി, കുറുവ, മട്ട അരി, അരലിറ്റര്‍ വെളിച്ചെണ്ണ എന്നീ ഇനിങ്ങളാണ് സബ്സിഡി നിരക്കില്‍ ലഭിക്കുന്നത്. 19ന് ആരംഭിച്ച ഓണം ഫെയറില്‍ ഒരു ദിവസം 700ഓളം ആളുകളെങ്കിലും എത്തുന്നുണ്ട്. നോണ്‍ സബ്സിഡി ഇനത്തിലുള്ള സാധനങ്ങള്‍ക്കും പൊതു വിപണിയേക്കാള്‍ അഞ്ചുമുതല്‍ 50 ശതമാനംവരെ വിലക്കുറവുണ്ട്.

കൂടാതെ വിവിധ ഉല്‍പ്പന്നങ്ങളുടെ കോംബോ ഓഫറും ഓണം ഫെയറിലുണ്ട്. ഇതുവരെ 14 ലക്ഷം രൂപയുടെ വില്‍പ്പന നടന്നു. പൊതുവിപണിയില്‍ 1318 രൂപ വില വരുന്ന 13 ഇനങ്ങളാണ് 612 രൂപയ്ക്ക് ലഭിക്കുന്നത്. രാവിലെ ഒമ്ബതുമുതല്‍ രാത്രി ഒമ്ബതുവരെ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും. സപ്ലൈകോയ്ക്കു പുറമെ മില്‍മ ഉല്‍പ്പന്നങ്ങളുടെ സ്റ്റാളും ഹോര്‍ട്ടികോര്‍പ്പിന്റെ കര്‍ഷകച്ചന്തയും പ്രവര്‍ത്തിക്കുന്നുണ്ട്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *