സുപ്രീംകോടതി, ഹൈകോടതി വിധികള്‍ പ്രകാരം അംഗീകൃത യോഗ്യതയുള്ളവര്‍ക്ക് മാത്രമേ പ്രകൃതിചികിത്സക്ക് അനുമതിനല്‍കാൻ കഴിയുകയുള്ളൂവെന്ന് സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍സ് രജിസ്ട്രാര്‍ മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
കണ്ണൂര്‍: സുപ്രീംകോടതി, ഹൈകോടതി വിധികള്‍ പ്രകാരം അംഗീകൃത യോഗ്യതയുള്ളവര്‍ക്ക് മാത്രമേ പ്രകൃതിചികിത്സക്ക് അനുമതിനല്‍കാൻ കഴിയുകയുള്ളൂവെന്ന് സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍സ് രജിസ്ട്രാര്‍ മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
അംഗീകൃത യോഗ്യതയില്ലാത്ത പരിചയസമ്ബന്നരായ പ്രകൃതിചികിത്സകര്‍ക്ക് 2021ലെ കേരള സ്റ്റേറ്റ് മെഡിക്കല്‍ പ്രാക്ടീഷനേഴ്സ് നിയമപ്രകാരം ചികിത്സാനുമതി നിഷേധിച്ചതിനെതിരെയുള്ള പരാതിയില്‍ മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയര്‍മാൻ കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
ബി.എൻ.വൈ.എസ് ബിരുദം ഉള്ളവര്‍ക്ക് മാത്രമാണ് പ്രകൃതിചികിത്സ നടത്താൻ സര്‍ക്കാര്‍ അനുമതിയുള്ളത്. അംഗീകൃത യോഗ്യതയില്ലാത്ത പ്രകൃതിചികിത്സകര്‍ക്ക് ബി ക്ലാസ് രജിസ്ട്രേഷൻ നല്‍കാൻ തീരുമാനിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഹൈകോടതി റദ്ദാക്കിയതായി സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാറിന് ചികിത്സാനുമതി നല്‍കാനുള്ള പ്രത്യേക അധികാരം 2021ലെ കേരള സംസ്ഥാന മെഡിക്കല്‍ പ്രാക്ടീഷനേഴ്സ് നിയമത്തിലില്ല.
സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ കേരള ഹൈകോടതി വിധിക്കെതിരെ പരാതിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. കോടതികളുടെ പരിഗണനയിലുള്ള വിഷയങ്ങളില്‍ ഇടപെടാൻ നിയമപരമായ തടസ്സമുള്ളതിനാല്‍ മനുഷ്യാവകാശ കമീഷൻ കേസ് തീര്‍പ്പാക്കി. തളിപ്പറമ്ബ് സ്വദേശി എസ്.കെ. മാധവൻ നായരാണ് മനുഷ്യാവകാശ കമീഷനെ സമീപിച്ചത്.