മിസോറാമില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.
ഐസ്വാള്‍: മിസോറാമില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.
തലസ്ഥാനമായ ഐസ്വാളില് നിന്ന് 21 കിലോമീറ്റര്‍ അകലെ സയ്രംഗിലാണ് അപകടമുണ്ടായത്. അപകടത്തില്‍ 17 പേര് മരിച്ചു. സംഭവം നടക്കുന്ന സമയം 40 തൊഴിലാളികളോളം പാലത്തിലുണ്ടായിരുന്നു.
മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50000 രൂപ വീതവും പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നാണ് മിസോറാം മുഖ്യമന്ത്രി സോറംതങ്ക അറിയിച്ചിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് വിവരം.