ഹിമാചല്‍ പ്രദേശില്‍ വീണ്ടും മേഘവിസ്ഫോടനം
ഹിമാചല്‍ പ്രദേശില്‍ വീണ്ടും മേഘവിസ്ഫോടനം. മേഘവിസ്ഫോടനത്തെ തുടര്‍ന്ന് മഴയും മണ്ണിടിച്ചിലും രൂക്ഷമായി. ഹിമാചല്‍ പ്രദേശിലെ സുബതുവിലാണ് മേഘവിസ്ഫോടനമുണ്ടായത്.
മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. കനത്ത മഴയ്ക്കിടെ വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് നിരവധിയിടങ്ങളില്‍ റോഡ് ഗതാഗതം തടസപ്പെട്ടു. സംസ്ഥാനത്ത് റോഡുകള്‍ തകര്‍ന്നത് ഗതാഗതത്തെ ബാധിച്ചു.
ഹിമാചല്‍ പ്രദേശിലെ കനത്ത മഴയില്‍ ബലദ് നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബദ്ദിയില്‍ പാലം തകര്‍ന്നു. പാലം തകര്‍ന്നത് ഹരിയാന, ചണ്ഡീഗഢ് എന്നിവയുമായുള്ള ബദ്ദിയിലെ വ്യവസായ മേഖലയുടെ ബന്ധത്തെ ബാധിച്ചു. ദേശീയ പാത 105-ല്‍ പിഞ്ചോറിന് സമീപം ബലദ്, ചണ്ഡീഗഡ് റോഡില്‍ ഗതാഗതം തടസപ്പെട്ടു. ലക്കര്‍ ദീപു പാലത്തിലൂടെ ബരോത്തിവാലയിലേക്ക് ഗതാഗതം തിരിച്ചുവിടുകയാണ്.