| ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ദക്ഷിണാഫ്രിക്കൻ സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച ഗ്രീസിലെത്തും.
ജോഹന്നസ് ബര്‍ഗ് | ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ദക്ഷിണാഫ്രിക്കൻ സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച ഗ്രീസിലെത്തും.
40 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസ് സന്ദര്‍ശിക്കുന്നത്.
ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്സോട്ടാക്കിസിന്റെ ക്ഷണപ്രകാരമാണ് മോദി ഗ്രീസ് സന്ദര്‍ശിക്കുന്നത്. 1983 സെപ്റ്റംബറില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഗ്രീസ് സന്ദര്‍ശിച്ചതിന് ശേഷം ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഇന്ത്യൻ സന്ദര്‍ശനമാണിത്.
വ്യാപാരം, സുരക്ഷ, ജനങ്ങള്‍ തമ്മിലുള്ള സമ്ബര്‍ക്കം തുടങ്ങി നിരവധി മേഖലകളിലെ ഉഭയകക്ഷി ബന്ധത്തിന് ഈ സന്ദര്‍ശനം പുതിയ ഉത്തേജനം നല്‍കുമെന്ന് ഗ്രീസിലെ ഇന്ത്യൻ അംബാസഡര്‍ രുദ്രേന്ദ്ര ടണ്ടൻ പറഞ്ഞു.
ദ്വിരാഷ്ട്ര സന്ദര്‍ശനം പൂര്ത്തിയാക്കി പ്രധാനമന്ത്രി 26ന് ഗ്രീസില് നിന്ന് നേരിട്ട് ബെംഗളൂരുവിലെത്തും. ചന്ദ്രയാൻ -3 ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തും. ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാൻ ജോഹന്നാസ്ബര്‍ഗിലെത്തിയ പ്രധാനമന്ത്രി മോദി വീഡിയോ കോണ്‍ഫറൻസിംഗിലൂടെയാണ് ലാൻഡിംഗ് പ്രോഗ്രാമിന് സാക്ഷ്യം വഹിച്ചത്. ഐ.എസ്.ആര്‍.ഒ ചെയര്‍മാനുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചിരുന്നു.