ബഹിരാകാശ രംഗത്ത് ചരിത്രം കുറിച്ച് ചന്ദ്രനില്‍ തൊട്ട ഐ.എസ്.ആര്.ഒയുടെ ചന്ദ്രയാൻ 3 ദൗത്യത്തിന് മ്റ്റൊരു റെക്കാഡും സ്വന്തമായി.
ബഹിരാകാശ രംഗത്ത് ചരിത്രം കുറിച്ച് ചന്ദ്രനില്‍ തൊട്ട ഐ.എസ്.ആര്.ഒയുടെ ചന്ദ്രയാൻ 3 ദൗത്യത്തിന് മ്റ്റൊരു റെക്കാഡും സ്വന്തമായി.
ബുധനാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.04ന് വിക്രം ലാൻഡര്‍ ചന്ദ്രനില്‍ സോഫ്ട് ലാൻഡിംഗ് നടത്തിയപ്പോള്‍ യു ട്യൂബില്‍ അത് ലൈവായി കണ്ടത് 8.06 ദശലക്ഷം പേരാണ്. ഇതോടെ എക്കാലത്തും ഏറ്റവും കൂടുതല്‍ പേര് കണ്ട ലൈവ് .യു ട്യൂബ് സ്ട്രീമിംഗായി ചന്ദ്രയാൻ 3 ന്റെ സോഫ്ട് ലാൻഡിംഗ് മാറി. ഗ്ലോബല്‍ ഇൻഡക്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
യു ട്യൂബ് ട്രെൻഡിംഗില്‍ ഒന്നാം സ്ഥാനത്തും ചന്ദ്രയാൻ മൂന്നിന്റെ സോഫ്ട് ലാൻഡിംഗിന്റെ വീഡിയോയാണ്. ഈ വീഡിയോ ഇതുവരെ 76,017,412 പേര് കണ്ടതായാണ് യു ട്യൂബിലെ കണക്ക്.
6.15 ദശലക്ഷം പേര് കണ്ട ബ്രസീല്‍- ദക്ഷിണ കൊറിയ ഫുട്ബാള്‍ മത്സരമാണ് ഏറ്റവും കൂടുതല്‍ പേര് കണ്ട രണ്ടാമത്തെ യു ട്യൂബ് ലൈവ് . ബ്രസീല്‍ – ക്രൊയേഷ്യ മത്സരമാണ് മൂന്നാമത്. 5.2 ദശലക്ഷം പേര്. 4.8 ദശലക്ഷം പേര് കണ്ട ബ്രസീലിലെ വാസ്കോ- ഫ്ലമിംഗോ മത്സരമാണ് നാലാം സ്ഥാനത്ത്.