‘ചന്ദ്രയാന്‍ 100 ശതമാനം വിജയം, അടുത്ത ലക്ഷ്യം ചൊവ്വയും ശുക്രനും’; ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍

August 27, 2023
35
Views

ചന്ദ്രയാന്‍ മൂന്നിന്റെ വിജയം രാജ്യത്തിന് മുഴുവന്‍ അഭിമാനമെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്.

ചന്ദ്രയാന്‍ മൂന്നിന്റെ വിജയം രാജ്യത്തിന് മുഴുവന്‍ അഭിമാനമെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ശുക്രനും ചൊവ്വയുമാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

റോവര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചന്ദ്രയാന്‍ മൂന്ന് നല്‍കുന്ന കൂടുതല്‍ വിവരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പുറത്തുവിടുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍.

‘ചന്ദ്രയാന്‍ എന്നത് ഞങ്ങളെ സംബന്ധിച്ചോളം സോഫ്റ്റ് ലാന്‍ഡിങ് മാത്രമല്ല, മറ്റെല്ലാ കാര്യങ്ങളും 100 ശതമാനം വിജയകരമാണ്. രാജ്യം മുഴുവന്‍ ഇതില്‍ അഭിമാനിക്കുന്നു. അതിന്റെ ഭാഗമായതില്‍ സന്തോഷം. നമുക്ക് ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമെല്ലാം യാത്ര ചെയ്യാനുള്ള കഴിവുണ്ട്. അതിനുള്ള ആത്മവിശ്വാസം വര്‍ധിപ്പിക്കണം, ഇന്‍വെസ്റ്റ്‌മെന്റ് കൂടണം, സ്‌പേസ് സെക്ടര്‍ വലുതാകണം, രാജ്യത്തിന് കൂടുതല്‍ പുരോഗതിയുണ്ടാകണം. ഇതൊക്കെയാണ് ഞങ്ങളുടെ ലക്ഷ്യം. പ്രധാനമന്ത്രി തന്ന വിഷന്‍ കൂടുതല്‍ ഭംഗിയായി നടത്താന്‍ ഞങ്ങള്‍ ഒരുങ്ങിയിരിക്കുകയാണ്,’ എസ് സോമനാഥ് പറഞ്ഞു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *