ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ നിന്നുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടു തുടങ്ങി.
ന്യൂഡല്‍ഹി : ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ നിന്നുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ടു തുടങ്ങി.
വിക്രം ലാൻഡര്‍ നല്കിയ ചന്ദ്രോപരിതലത്തിലെ താപനില സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഐ.എസ്.ആര്.ഒ ഇന്നലെ പുറത്തുവിട്ടു. ഉപരിതലത്തില്‍ നിന്ന് താഴേക്ക് പോകുംതോറും താപനില കുറയുന്നതായാണ് കണ്ടെത്തല്‍.
ഉപരിതലത്തില്‍ ഏറ്റവും മുകളിലുള്ള മണ്ണിലെ താപനില 50 ഡിഗ്രി സെല്‍ഷ്യസാണെന്നും 8 സെന്റിമീറ്റര്‍ ആഴത്തിലേക്ക് പോകുമ്ബോള്‍ ഇത് മൈനസ് 10 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തുന്നെന്നുമുള്ള നിര്‍ണായക വിവരമാണ് ലഭിച്ചത്. ഇതാദ്യമായാണ് ഒരു പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ മണ്ണില്‍ പര്യവേക്ഷണം നടത്തുന്നത്.
ലാൻഡറിലെ ചസ്തേ പേലോഡ് (ചന്ദ്രാസ് സര്‍ഫസ് തെര്‍മോഫിസിക്കല്‍ എക്സ്പീരിമെന്റ് ) ആണ് മണ്ണിലെ താപനിലയെ പറ്റി പഠിക്കുന്നത്. ചസ്തേയിലെ സെൻസറുകള്‍ ചന്ദ്രോപരിതലത്തില്‍ നിന്ന് 8 സെന്റീമീറ്റര്‍ ആഴത്തില്‍ വിവിധ ഘട്ടങ്ങളായി രേഖപ്പെടുത്തിയ താപനില വ്യതിയാന ചാര്‍ട്ടും ഐ.എസ്.ആര്.ഒ പുറത്തുവിട്ടു. ഓരോ സെന്റിമീറ്റര്‍ താഴ്ചയിലും താപനില കുറയുന്നുവെന്നും ഈ വിവരങ്ങളിലുണ്ട്.