മന്ത്രിമാര്‍ വേദിയിലിരിക്കെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച സംഭവത്തില്‍ പ്രതികരണവുമായി നടൻ ജയസൂര്യ
മന്ത്രിമാര്‍ വേദിയിലിരിക്കെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച സംഭവത്തില്‍ പ്രതികരണവുമായി നടൻ ജയസൂര്യ.താൻ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് താരം പറഞ്ഞു.
ചെറുപ്പക്കാര്‍ കൃഷിയിലേക്ക് വരുന്നില്ലെന്ന് മന്ത്രി വേദിയില്‍ പറഞ്ഞു. അതിന്റെ കാരണങ്ങളാണ് വിശദീകരികരിച്ചതെന്നും മന്ത്രിമാര്‍ കര്‍ഷകരുടെ ദുരിതം അറിയണമെന്നുണ്ടായിരുന്നുവെന്നും ജയസൂര്യ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച കാര്യമാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജയസൂര്യയെ അനുകൂലിച്ച് കെ.മുരളീധരൻ എംപിയും രംഗത്തെത്തി. മന്ത്രിമാര്‍ക്ക് സ്റ്റേജില്‍ വച്ച് തന്നെ മറുപടി പറയാമായിരുന്നല്ലോ, അത് ചെയ്യാതെ എന്തിന് പത്രക്കാരോട് മാത്രം മറുപടി നല്‍കിയെന്ന് കെ.മുരളീധരൻ ആരാഞ്ഞു. മന്ത്രി പി.രാജീവ് മാത്രമാണ് വേദിയില്‍ വച്ച് മറുപടി നല്‍കിയത്. മന്ത്രി പ്രസാദ് വേദിയില്‍ മറുപടി നല്‍കിയിരുന്നില്ല.