നഗരങ്ങളില്‍ സ്വന്തമായി വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാൻ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയുമായി കേന്ദ്രസര്‍ക്കാര്‍.
ന്യൂഡല്‍ഹി : നഗരങ്ങളില്‍ സ്വന്തമായി വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാൻ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയുമായി കേന്ദ്രസര്‍ക്കാര്‍.
നഗരത്തില്‍ വീട് വയ്ക്കുന്നവര്‍ക്ക് ബാങ്ക് വായ്പയിൻമേല്‍ പലിശ ഇളവ് നല്‍കുന്ന പദ്ധതി അടുത്ത മാസം ആരംഭിക്കും. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച പദ്ധതിയാണ് നടപ്പാക്കുന്നത്,
നഗരത്തില്‍ വാടകയ്ക്ക് താമസിക്കുന്ന മദ്ധ്യവര്‍ഗ വിഭാഗത്തിന് ,സ്വന്തമായി വീട് എന്ന യാഥാര്‍ത്ഥ്യമാകാൻ എന്ന് പറഞ്ഞുകൊണ്ടായിരുന്നു നരേന്ദ്രമോദി പദ്ധതി പ്രഖ്യാപിച്ചത്. ബാങ്ക് വായ്‌പയില്‍ പലിശ ഇളവ് നല്‍കുന്ന പദ്ധതിക്ക് സെപ്തംബറില്‍ തുടക്കമിടുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കി വരികയാണ്.. നഗരത്തില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് സ്വന്തം വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാൻ കുടുംബത്തിന് ലക്ഷങ്ങളുടെ സാമ്ബത്തിക സഹായം നല്‍കുന്നതാണ് പദ്ധതി.