ദഹനപ്രശ്നങ്ങള്‍ അകറ്റാൻ ശീലമാക്കാം മൂന്ന് തരം ഹെര്‍ബല്‍ ചായകള്‍

September 7, 2023
33
Views

ദഹനത്തെ മികച്ചതാക്കാനും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതും ഉള്‍പ്പെടെ ഹെര്‍ബല്‍ ടീയ്ക്ക് നിരവധി ഗുണങ്ങളുണ്ട്.

ദഹനത്തെ മികച്ചതാക്കാനും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതും ഉള്‍പ്പെടെ ഹെര്‍ബല്‍ ടീയ്ക്ക് നിരവധി ഗുണങ്ങളുണ്ട്.

ഭക്ഷണത്തിന് ശേഷം ഇഞ്ചി ചായ കുടിക്കുന്നത് നല്ലതാണ്. ഇത് ദഹനത്തിന് നല്ലതാണ്. മുഖക്കുരുവും മറ്റ് പാടുകളും ഇല്ലാതാക്കുന്നതിനും ഹെര്‍ബല്‍ ടീ മികച്ചതാണ്. ദഹനപ്രശ്നങ്ങള്‍ അകറ്റാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്ന മൂന്ന് തരം ഹെര്‍ബല്‍ ടീകള്‍ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്…

മഞ്ഞള്‍ ചായ…

ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഒരു പാനീയമാണ് മഞ്ഞള്‍ ചായ. മഞ്ഞളില്‍ അടങ്ങിയിട്ടുള്ള കുര്‍ക്കുമിൻ എന്ന സംയുക്തമാണ് രോഗപ്രതിരോധ പ്രവര്‍ത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നത്. ആന്റിഓക്‌സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി, ആന്റിവൈറല്‍, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ എന്നിവ വിവിധ രോഗങ്ങള്‍ തടയുന്നതിന് സഹായിച്ചേക്കും. മഞ്ഞള്‍ ടീ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും സീസണല്‍ അലര്‍ജികളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ചമോമൈല്‍ ചായ…

ഔഷധസസ്യം എന്ന നിലയിലും അലങ്കാരസസ്യം എന്ന നിലയിലും ഏറെ പ്രശസ്തമാണ് ഈ ചെടി. ഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ഘടങ്ങകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ദിവസവും രാവിലെ വെറും വയറ്റില്‍ ചമോമൈല്‍ ചായ കുടിക്കുന്നത് ശീലമാക്കാവുന്നതാണ്. മാത്രമല്ല, ശരീരത്തിലെ വിഷാംശം പുറംതള്ളാൻ ചമോമൈല്‍ ചായ ഏറെ സഹായകമാണ്. കാത്സ്യം , പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയതാണ് ഇത്. ചമോമൈല്‍ ചായകള്‍ വയറിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ ഏറെ നല്ലതാണ്.

ഇഞ്ചി ചായ…

തൊണ്ടവേദന, ചുമ, ജലദോഷം എന്നിവ ചികിത്സിക്കാൻ ഇഞ്ചി ചായ മികച്ചതാണ്. ദഹനപ്രശ്‌നങ്ങള്‍ തടയാൻ ജിഞ്ചര്‍ ടീ സഹായിക്കും. ഇതില്‍ ജിഞ്ചറോള്‍ എന്ന സംയുക്തം. പ്രതിരോധശേഷി കൂട്ടുന്നതിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനുമെല്ലാം ഇഞ്ചി ചായ ഫലപ്രദമാണ്.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *