ചൈനയില്‍ വസ്ത്രനിയന്ത്രണം പരിഗണിക്കുന്നു

September 8, 2023
41
Views

 ചൈനീസ് ദേശീയതാ വികാരത്തിനു ഹാനികരമാകുന്ന പ്രഭാഷണങ്ങളും വസ്ത്രധാരണവും നിരോധിക്കാൻ‌ നീക്കം.

ബെയ്ജിംഗ്: ചൈനീസ് ദേശീയതാ വികാരത്തിനു ഹാനികരമാകുന്ന പ്രഭാഷണങ്ങളും വസ്ത്രധാരണവും നിരോധിക്കാൻ‌ നീക്കം. ഇതു സംബന്ധിച്ച നിയമത്തിന്‍റെ കരട് ചൈനീസ് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നതായി പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിയമം ലംഘിക്കുന്നവര്‍ക്കു തടവും പിഴയുമാണു നിര്‍ദേശിക്കുന്നത്. അതേസമയം, ഏതു തരത്തിലുള്ള വസ്ത്രധാരണമാണു നിയമലംഘനമാകുക എന്നു വിശദീകരിക്കുന്നില്ല.

ചൈനാ രാജ്യത്തിന്‍റെ വികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ വസ്ത്രം ധരിക്കുകയോ, മറ്റുള്ളവരെ ധരിക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 15 ദിവസം തടവോ 680 ഡോളര്‍ വരെ പിഴയോ ആണ് നിര്‍ദേശിക്കുന്നത്.

രാജ്യവികാരം വ്രണപ്പെടുന്നുവെന്നു നിശ്ചയിക്കാൻ എന്തു മാനദണ്ഡമാക്കുമെന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ജനങ്ങള്‍ ഉയര്‍ത്തുന്നു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *