തകര്‍ന്നടിഞ്ഞ് മൊറോക്കോ ; ഐക്യദാര്‍ഢ്യവുമായി ലോകരാജ്യങ്ങള്‍

September 10, 2023
27
Views

റബറ്റ് ഭൂകമ്ബത്തിന്റെ മുന്കരുതല് നടപടികള് അവഗണിച്ച്‌ അടുത്തടുത്തുള്ള കെട്ടിടങ്ങളില് ആളുകള് കൂട്ടത്തോടെ താമസിച്ചത് മൊറോക്കോയില്‍ ഭൂകമ്ബത്തിന്റെ വ്യാപ്തി വലുതാക്കി.

റബറ്റ് ഭൂകമ്ബത്തിന്റെ മുന്കരുതല് നടപടികള് അവഗണിച്ച്‌ അടുത്തടുത്തുള്ള കെട്ടിടങ്ങളില് ആളുകള് കൂട്ടത്തോടെ താമസിച്ചത് മൊറോക്കോയില്‍ ഭൂകമ്ബത്തിന്റെ വ്യാപ്തി വലുതാക്കി.

മാരാകേഷില്‍നിന്ന് ഏകദേശം 70 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറുള്ള ഇഖില്‍ പട്ടണമായിരുന്നു പ്രഭവകേന്ദ്രം.
മൊറോക്കോയുടെ സ്വന്തം ഭൂകമ്ബ ഏജൻസി 11 കിലോമീറ്റര്‍ ആഴത്തില്‍ കണക്കാക്കിയെങ്കിലും ഭൂപ്രതലത്തില്‍നിന്ന് ഏകദേശം 18.5 കിലോമീറ്റര്‍ താഴെയാണ് യഥാര്‍ഥ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. അത്തരം ഭൂകമ്ബങ്ങള്‍ കൂടുതല്‍ അപകടകരമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വടക്കൻ അരികില്‍ ഭൂകമ്ബ നിരക്ക് താരതമ്യേന കുറവാണെങ്കിലും ഉണ്ടാകാറുണ്ട്. മൊറോക്കോ അത്തരമൊരു ദുരന്തത്തിന് മുൻകരുതല്‍ എടുത്തിരുന്നില്ല. രാജ്യത്ത് 1960ലുണ്ടായ ഭൂകമ്ബത്തില് ആയിരത്തോളം പേര് കൊല്ലപ്പെട്ടു. പിന്നാലെ കെട്ടിട നിര്‍മാണ നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി. എങ്കിലും, മിക്ക മൊറോക്കൻ കെട്ടിടങ്ങളും പ്രത്യേകിച്ച്‌ ഗ്രാമപ്രദേശങ്ങളിലും പഴയ നഗരങ്ങളിലും ഭൂചലനങ്ങളെ ചെറുക്കാൻശേഷിയുള്ളവയല്ല.

ഐക്യദാര്‍ഢ്യവുമായി 
ലോകരാജ്യങ്ങള്‍
ഭൂകമ്ബമുണ്ടായ മൊറോക്കോയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും സഹായം വാഗ്ദാനം ചെയ്തും ലോക രാജ്യങ്ങള്‍. മൊറോക്കോയിലെ ജനതയുടെ ഉല്‍ക്കണ്ഠയും ദുഃഖവും റഷ്യ പങ്കിടുന്നതായി പ്രസിഡന്റ് വ്ലാദിമിര്‍ പുടിൻ അറിയിച്ചു. ഫെബ്രുവരിയില്‍ ശക്തമായ ഭൂകമ്ബത്തില്‍ 50,000-ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ട തുര്‍ക്കിയയും പിന്തുണ നല്‍കാൻ തയ്യാറാണെന്ന് അറിയിച്ചു.

തുര്‍ക്കിയ പ്രസിഡന്റ് റെസിപ് തയ്യിപ് എര്‍ദോഗൻ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഉക്രയ്ൻ പ്രസിഡന്റ് വ്ലാദമിര്‍ സെലൻസ്കി, ജര്‍മൻ വിദേശമന്ത്രി അന്നലേന ബര്‍ബോക്ക്, ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, സ്പെയ്ൻ ആക്ടിങ് പ്രധാനമന്ത്രി പെദ്രോ സാഞ്ചേസ്, ആഫ്രിക്കൻ യൂണിയൻ, തയ്വാൻ, യുഎഇ അധികൃതര്‍ എന്നിവരും പിന്തുണയും അനുശോചനവും അറിയിച്ചു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *