ഇന്ന് കിംഗ് കോഹ്ലിയുടെയും ഇന്ത്യയുടെയും ദിനമായിരുന്നു.
ഇന്ന് കിംഗ് കോഹ്ലിയുടെയും ഇന്ത്യയുടെയും ദിനമായിരുന്നു. പാകിസ്താനെതിരായ തകര്‍പ്പൻ സെഞ്ച്വറിയോടെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 13000 റണ്‍സ് തികയ്ക്കുന്ന ബാറ്ററായി വിരാട് കോഹ്ലി മാറി.
2004ല്‍ പാക്കിസ്ഥാനെതിരെ റാവല്‍പിണ്ടിയില്‍ നടന്ന മത്സരത്തില്‍ സച്ചിൻ ടെൻഡുല്‍ക്കര്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് കോഹ്ലി ഇന്ന് തകര്‍ത്തത്.
സച്ചിൻ തന്റെ 321-ാം ഇന്നിംഗ്‌സില്‍ ആയിരിന്നു ഈ നേട്ടം കൈവരിച്ചത്. 267-ാം ഇന്നിംഗ്‌സ് മാത്രമെ കോഹ്ലിക്ക് 13000 റണ്ണില്‍ എത്താൻ വേണ്ടി വന്നുള്ളൂ. ഇന്ന് 99 റണ്ണില്‍ എത്തിയപ്പോള്‍ ആണ് കോഹ്ലി 13000 എന്ന നാഴികല്ലില്‍ എത്തിയത്. പിന്നാലെ 47ആം ഏകദിന സെഞ്ച്വറിയും കോഹ്ലി സ്വന്തമാക്കി. സച്ചിന്റെ 49 ഏകദിന സെഞ്ച്വറിക്ക് 2 എണ്ണം മാത്രം പിറകിലാണ് കോഹ്ലി ഇപ്പോള്‍ ഉള്ളത്.
ഇന്ന് 94 പന്തില്‍ നിന്ന് 122 റണ്‍സ് എടുത്ത് കോഹ്ലി നോട്ടൗട്ട് ആയി നിന്നു. 3 സിക്സും 9 ഫോറും കോഹ്ലി ഇന്ന് നേടി.