വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് അടുത്ത മാസം നാലിനു വൈകുന്നേരം നാലിന് പ്രഥമ ചരക്ക് കപ്പല്‍ തീരമണയുമെന്നു മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍.
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് അടുത്ത മാസം നാലിനു വൈകുന്നേരം നാലിന് പ്രഥമ ചരക്ക് കപ്പല്‍ തീരമണയുമെന്നു മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍.
ഒക്‌ടോബര്‍ 28നു രണ്ടാമത്തെ കപ്പലും നവംബര്‍ 11, 14 തീയതികളിലായി തുര്‍ന്നുള്ള ചരക്കു കപ്പലുമെത്തും.
ചൈനയിലെ ഷാങ്ഹായ് തുറമുഖത്തുനിന്നു തുറമുഖത്തിനാവശ്യമായ കൂറ്റൻ ക്രെയിനുകള്‍ വഹിച്ചുകൊണ്ടാണ് ആദ്യ കപ്പല്‍ എത്തുന്നത്. പോര്‍ട്ട് അങ്കണത്തില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ് സോനോവള്‍ ഔദ്യോഗികമായി കപ്പലിനെ സ്വീകരിക്കും.
ലോകത്തിലെ ഏറ്റവും വലുതും അത്യാധുനികവുമായ ക്രെയിനുകളാണ് വിഴിഞ്ഞത്ത് സജജീകരിക്കുന്നത്. ഡ്രെഡ്ജിംഗ് ആവശ്യമില്ലാത്ത, സ്വാഭാവിക ആഴം 20 മീറ്ററില്‍ അധികമുള്ള, അന്താരാഷ്ട്ര കപ്പല്‍ ചാലിനോടു വളരെ അടുത്തു സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ കണ്ടെയ്നര്‍ തുറമുഖവും ലോകത്തെ രണ്ടാമത്തെ തുറമുഖവുമാണു വിഴിഞ്ഞം. പുലിമുട്ടിന്‍റെ മുക്കാല്‍ ഭാഗവും നിര്‍മിച്ചുകഴിഞ്ഞു. ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കേണ്ട 400 മീറ്റര്‍ ബര്‍ത്തിന്‍റെ നിര്‍മാണവും അവസാന ഘട്ടത്തിലാണ്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ ഔദ്യോഗിക നാമവും, ലോഗോയുടെ പ്രകാശനവും 20നു രാവിലെ 11ന് മാസ്ക്കറ്റ് ഹോട്ടലില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. ചടങ്ങില്‍ മന്ത്രിമാരായ കെ.എൻ. ബാലഗോപാല്‍, പി.രാജീവ് എന്നിവര്‍ സംബന്ധിക്കും. ലോകത്തെ ഷിപ്പിംഗ് ലൈനിലുള്ള നൂറോളം കന്പനികളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് ഒക്‌ടോബര്‍ അവസാനവാരം ഇന്‍റര്‍നാഷണല്‍ ഷിപ്പിംഗ് കോണ്‍ക്ലേവ് സംഘടിപ്പിക്കും.