വവ്വാലുകള്‍ കൂടുതലായി വന്നിരിക്കുന്ന ഈ മരങ്ങള്‍ നിങ്ങളുടെ വീട്ടിലുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്

September 15, 2023
36
Views

നിപ വെെറസ് വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. അതുപോലെതന്നെ ജനങ്ങള്‍ക്കിടയില്‍ ആശങ്കയും പരിഭ്രാന്തിയും സൃഷ്ടിക്കുന്നുണ്ട്.

പ്രത്യേകിച്ച്‌ കേരളത്തില്‍. കോഴിക്കോട് അഞ്ച് പേര്‍ക്കാണ് ഇതുവരെ നിപ സ്ഥിരീകരിച്ചത്. നിപയെ തുടര്‍ന്ന് പലരും വവ്വാലുകള്‍ വന്നിരിക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാൻ തുടങ്ങിയിരിക്കുന്നു. എന്നാല്‍ ഫലവ്യക്ഷങ്ങള്‍ വെട്ടിമാറ്റുന്നത് ഇതിന് ഒരു പരിഹാരമല്ല. ആവശ്യമായ മുൻകരുതലാണ് എടുക്കേണ്ടത്.

ഫലവ്യക്ഷങ്ങളില്‍ നിന്ന് നിപ പകരുമോ?

ഫലവ്യക്ഷങ്ങളില്‍ നിന്ന് നിപ പകരാൻ സാദ്ധ്യതയില്ല. രോഗം ബാധിച്ച വവ്വാലുകളുമായോ ആളുകളുമായോ നേരിട്ടുള്ള സമ്ബക്കത്തിലൂടെയാണ് വെെറസ് പ്രാഥമികമായി പകരുന്നത്. കൂടാതെ രോഗബാധയുള്ള വവ്വാലുകള്‍ കഴിച്ച പഴം കഴിക്കുന്നതും അണുബാധയ്ക്ക് കാരണമാകുന്നു.

വവ്വാലുകള്‍ കൂടുതലായി എത്തുന്ന മരങ്ങള്‍

ചില ഫലവൃക്ഷങ്ങള്‍ വവ്വാലുകളെ കൂടുതലായി ആകര്‍ഷിക്കുന്നു. മാമ്ബഴം, പേരക്ക, ഈന്തപ്പഴം, റംബൂട്ടാൻ എന്നി മരങ്ങളില്‍ വവ്വാലുകള്‍ കൂടുതലായി എത്തുന്നു. അതിനാല്‍ തന്നെ നിങ്ങളുടെ വീട്ടിന്റെ മുറ്റത്ത് ഈ മരങ്ങള്‍ ഉണ്ടെങ്കില്‍ ചില മുൻകരുതലുകള്‍ എടുക്കണം.

മുൻകരുതലുകള്‍

താഴെ വീണ പഴങ്ങള്‍ കഴിക്കാൻ പാടില്ല. കൂടാതെ വീണ പഴങ്ങള്‍ കെെകൊണ്ട് തൊടുന്നത് ഒഴിവാക്കുക. വവ്വാലുകളോ മറ്റ് പക്ഷികളോ നിങ്ങളുടെ പഴങ്ങള്‍ കഴിക്കാതിരിക്കാൻ വേണ്ടി അവ വലകള്‍ കൊണ്ട് മറയ്ക്കുന്നത് നല്ലതാണ്. ഫലവ്യക്ഷങ്ങളുടെ അടുത്ത് ജോലി ചെയ്ത ശേഷം കെെകള്‍ നന്നായി സോപ്പ് ഉപയോഗിച്ച്‌ കഴുകുക.

Article Categories:
Kerala

Leave a Reply

Your email address will not be published. Required fields are marked *