എല്ലാ വീടുകളിലും സുലഭമായി ലഭിക്കുന്ന ഒന്നാണ് പപ്പായ.
എല്ലാ വീടുകളിലും സുലഭമായി ലഭിക്കുന്ന ഒന്നാണ് പപ്പായ. പപ്പായ നമ്മള്‍ കറി വയ്ക്കാനും തോരൻ ഉണ്ടാക്കാനും ഒക്കെ എടുക്കുമെങ്കിലും പപ്പായ കുരു നമ്മള്‍ കളയുകയാണ് പതിവ്.
വളരെയധികം ആരോഗ്യ ഗുണങ്ങള്‍ ഉള്ള പപ്പായയുടെ കുരുവും ആരോഗ്യഗുണങ്ങളാല്‍ സമ്ബുഷ്ടമാണ്. പപ്പായ കുരുവിന്റെ ആരോഗ്യഗുണങ്ങള്‍ അറിയാത്തതാണ് നമ്മള്‍ കുരു കളയുന്നതിനുള്ള പ്രധാന കാരണം.
എന്തൊക്കെയാണ് പപ്പായ കുരുവിന്റെ ഗുണങ്ങള്‍ എന്നും ഇത് എന്തിനൊക്കെയാണ് ഉപയോഗിക്കേണ്ടത് എന്നും നമുക്കൊന്ന് നോക്കാം. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും പപ്പായ കുരുവില്‍ ധാരാളമായി അടങ്ങിയ ഫൈബറും ഓലിക്കാസിഡും മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡുംസഹായിക്കും.
പപ്പായക്കുരു എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. നല്ലതുപോലെ കഴുകി വൃത്തിയാക്കിയെടുത്ത പപ്പായ കുരു നല്ലതുപോലെ ഉണക്കിയെടുക്കണം. ഉണക്കിയെടുത്ത പപ്പായക്കുരു പൊടിച്ചെടുത്ത് സാലഡുകളിലും സ്മൂത്തികളിലും ഉപയോഗിക്കാം. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ പപ്പായകുരു വിശപ്പ് നിയന്ത്രിച്ച് ശരീരഭാരം കുറക്കുന്നതിനും സഹായിക്കും.
ഇതില്‍ അടങ്ങിയ വിറ്റാമിൻ സി രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ആര്‍ത്തവ സംബന്ധമായ വയറുവേദനയ്ക്കും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും ഉണക്കിപ്പൊടിച്ച പപ്പായ കുരു ഒരു ഗ്ലാസ് വെള്ളത്തിലോ ജ്യൂസിലോ കലക്കി കുടിക്കുന്നത് ഗുണം ചെയ്യും.