അപകടത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിൽ ആയിരുന്ന ബൈക്ക് മോഷണം പോയതായി പരാതി

September 19, 2023
57
Views

ആലപ്പുഴ: അപകടത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിൽ ആയിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. ആലപ്പുഴ മുതുകുളം സ്വദേശി ഗോപകുമാറാണ് ഓച്ചിറ പോലീസിനെതിരെ പരാതി നല്‍കിയത്.

ബൈക്ക് അപകടത്തില്‍ പെട്ടതിന് പിന്നാലെ താക്കോല്‍ പോലീസുകാര്‍ വാങ്ങിയതായി ഗോപകുമാര്‍ പറയുന്നു. എന്നാല്‍ താക്കോല്‍ വാങ്ങിയിട്ടില്ലെന്നും കേസ് ഒത്തുതീര്‍പ്പാക്കിവിട്ടെന്നുമാണ് പോലീസിന്‌റെ വാദം.

ജൂണ്‍ 30-ന് വൈകിട്ടായിരുന്നു കേസിന് ആസ്പദമായ സംഭവം. കെഎല്‍ 29യു 6139 നമ്ബര്‍ സ്‌കൂട്ടര്‍ ഒച്ചിറയില്‍ വച്ച്‌ ഒരു കാറിന്റെ പിൻവശത്ത് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗോപകുമാറിന് പരിക്കേല്‍ക്കുകയും നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. സംഭവം നടന്നയുടൻ തന്നെ കാര്‍ യാത്രക്കാര്‍ രക്ഷപ്പെട്ടു.

പിന്നീട് കാര്‍ യാത്രക്കാരെയും ഗോപകുമാറിനെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി ഗോപകുമാറിന്റെ ബൈക്കിന്റെ താക്കോല്‍ പോലീസ് വാങ്ങിവെയ്‌ക്കുകയായിരുന്നു. ഇരുകൂട്ടര്‍ക്കെതിരെയും കേസെടുക്കും എന്ന് പറഞ്ഞാണ് പോലീസ് താക്കോല്‍ വാങ്ങിവെച്ചതെന്ന് ഗോപകുമാര്‍ പറയുന്നു. അടുത്ത ദിവസം വീണ്ടും ഹാജരാകാൻ പറഞ്ഞെങ്കിലും കാര്‍ യാത്രക്കാര്‍ എത്താത്തതിനെ തുടര്‍ന്ന് ഇനി വിളിക്കുമ്ബോള്‍ വരണം എന്നു പറഞ്ഞ് മടക്കി വിടുകയാണ് ചെയ്തത്.

പിന്നീട് കേസിന്‌റെ വിവരങ്ങളൊന്നും ഇല്ലാതെ വന്നതോടെയാണ് ഗോപകുമാര്‍ സ്റ്റേഷനില്‍ എത്തി വിവരം അന്വേഷിച്ചത്. കേസ് ഒത്തുതീര്‍പ്പാക്കിയെന്നാണ് പോലീസ് പറഞ്ഞത്. എന്നാല്‍, താക്കോല്‍ തിരികെ ചോദിച്ചപ്പോള്‍, ആദ്യം തിരഞ്ഞെങ്കിലും പിന്നീട് താക്കോല്‍ വാങ്ങിയിരുന്നില്ല എന്ന് പോലീസ് കള്ളം പറയുകയായിരുന്നുവെന്ന് ഗോപകുമാര്‍ പറഞ്ഞു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *