പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ ബില്ലായി ലോക്സഭയില്‍ വനിത സംവരണ ബില്‍ അവതരിപ്പിച്ചു.
ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യ ബില്ലായി ലോക്സഭയില്‍ വനിത സംവരണ ബില്‍ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അര്ജുൻ റാം മേഘവാളാണ് ബില്‍ അവതരിപ്പിച്ചത്.
ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം സീറ്റ് സംവരണം ചെയ്യുന്നതാണ്. 128ാം ഭരണഘടന ഭേദഗതിയായാണ് ബില്‍ അവതരിപ്പിച്ചത്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പാകില്ല. മണ്ഡല പുനനിര്‍ണയത്തിന് ശേഷം മാത്രമേ വനിതാ സംവരണം നടപ്പാക്കൂ എന്നാണ് ബില്ലിലെ വ്യവസ്ഥ. പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യദിന സമ്മേളനത്തിലെ അജണ്ടയില്‍ വനിത സംവരണ ബില്‍ ഉള്‍പ്പെടുത്തിയിരുന്നു. ബുധനാഴ്ച ബില്‍ ലോക്സഭ പാസാക്കും.