തിരുവനന്തപുരം പാറശാലയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പതിനാലുകാരന്റെ കൈ സഹപാഠികള്‍ തല്ലിയൊടിച്ചു.
പാറശാല: തിരുവനന്തപുരം പാറശാലയില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പതിനാലുകാരന്റെ കൈ സഹപാഠികള്‍ തല്ലിയൊടിച്ചു.
പാറശാല ഹയര്‍സെക്കണറി സ്കൂളിലെ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്ക്ഷത്തിലാണ് വിദ്യാര്‍ഥിക്ക് പരിക്കേറ്റത്. കൃഷ്ണകുമാര്‍ എന്ന വിദ്യാര്‍ഥിയാണ് അക്രമത്തിനിരയായത്.
ഇരു വിഭാഗങ്ങള്‍ തമ്മില്‍ സ്കൂളില്‍ സംഘര്‍ഷമുണ്ടായെന്നും ഇത് പരിഹരിക്കാനെത്തിയ തന്റെ മകനെ വിദ്യാര്‍ഥികള്‍ മര്‍ദിക്കുകയായിരുന്നുവെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്. വിഷയത്തില്‍ പാറശാല പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ പൊലീസ് നടപടിയെടുത്തിട്ടില്ലെന്നും കുടുംബം ആരോപിച്ചു. അതേസമയം സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും പ്രതി ചേര്‍ക്കപ്പെട്ട കുട്ടികളെ ചോദ്യം ചെയ്യലിനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
കാരോട്ട് ബൈപാസിലും വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ബൈപാസിന്റെ പാലത്തിന് താഴെ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് സഹപാഠിയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്പെഷല്‍ ബ്രാഞ്ച് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെങ്കിലും ഇരു കൂട്ടര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ല.