സൈനികനീക്കത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയവേ രക്തം സ്വീകരിച്ചത് വഴി എച്ച്‌ഐവി ബാധിതനായ വ്യോമസേന മുന്‍ ഉദ്യോഗസ്ഥന് 1.54 കോടി നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവ്.
സൈനികനീക്കത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയവേ രക്തം സ്വീകരിച്ചത് വഴി എച്ച്‌ഐവി ബാധിതനായ വ്യോമസേന മുന്‍ ഉദ്യോഗസ്ഥന് 1.54 കോടി നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവ്.
പരിക്കേറ്റ സൈനികന്‍ ചികിത്സയുടെ ഭാഗമായി സൈനിക ആശുപത്രിയില്‍ നിന്നും ഒരു യൂണിറ്റ് രക്തം സ്വീകരിച്ചു.
2014ല്‍ വീണ്ടും അസുഖബാധിതനായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനകളിലാണ് എച്ച്‌ഐവി ബാധിതനാണെന്ന കാര്യം വെളിപ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് 2022ല്‍ രക്തം സ്വീകരിച്ചതിനെ തുടര്‍ന്നാണ് എച്ച്‌ഐവി ബാധിതനായതെന്ന് വ്യക്തമായത്. ചികിത്സാപിഴവ് കാരണമാണ് തനിക്ക് രോഗമുണ്ടായതെന്ന് ആരോപിച്ച് ഉദ്യോഗസ്ഥന്‍ ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷനെ സമീപിച്ചു. അനുകൂല വിധി ലഭിക്കാത്തതിനെ തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.