തിരുവനന്തപുരത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഇരുചക്രവാഹന യാത്രികന് ദാരുണാന്ത്യം

September 28, 2023
14
Views

കല്ലമ്ബലം പള്ളിക്കലില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഇരുചക്ര വാഹന യാത്രികൻ മരിച്ചു.

തിരുവനന്തപുരം: കല്ലമ്ബലം പള്ളിക്കലില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഇരുചക്ര വാഹന യാത്രികൻ മരിച്ചു. പള്ളിക്കല്‍ സ്വദേശി പ്രസാദ് (50) ആണ് മരിച്ചത്.

ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു സംഭവം.കാട്ടുപുതുശ്ശേരിയില്‍ ഫര്‍ണിച്ചര്‍ ഷോപ്പ് നടത്തിവരികയായിരുന്ന പ്രസാദ് കടയടച്ചശേഷം വീട്ടിലേക്ക് മടങ്ങവെയായിരുന്നു സംഭവം. കാട്ടുപുതുശ്ശേരി ജംഗ്ഷനില്‍ വച്ച്‌ അപ്രതീക്ഷിതമായി ഇട റോഡില്‍ നിന്ന് റോഡിലേക്ക് ചാടിയ കാട്ടുപന്നി ബൈക്കില്‍ വന്ന് ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ സമീപവാസികളും അതുവഴി വന്ന വാഹന യാത്രക്കാരും ചേര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരണപ്പെടുകയായിരുന്നു.നാവായിക്കുളം ഭാഗത്ത് ഇതിനു മുൻപും സമാനമായ രീതിയില്‍ ഉണ്ടായ അപകടത്തില്‍ ഓട്ടോഡ്രൈവര്‍ മരണപ്പെട്ടിരുന്നു.കാട്ടുപന്നി ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഇനിയും നടപടി ഉണ്ടായിട്ടില്ല.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *