പത്രങ്ങളില്‍ പൊതിഞ്ഞുള്ള ഭക്ഷണ വില്‍പ്പനയ്ക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പൂട്ട്.
പത്രങ്ങളില്‍ പൊതിഞ്ഞുള്ള ഭക്ഷണ വില്‍പ്പനയ്ക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പൂട്ട്.
ഭക്ഷണം പൊതിയുന്നതിനും വിളമ്ബുന്നതിനും സംഭരിക്കുന്നതിനും പത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് ഉപഭോക്താക്കളോടും ഭക്ഷണ വിതരണക്കാരോടും ഫുഡ് സേഫ്റ്റി അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. പത്രങ്ങളില്‍ ഉപയോഗിക്കുന്ന അച്ചടി മഷിയില്‍ ബയോ ആക്ടീവ് പദാര്‍ത്ഥങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ മനുഷ്യ ശരീരത്തില്‍ എത്തുന്നത് ദോഷകരമായി ബാധിക്കുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേര്‍ഡ് (പാക്കേജിംഗ്) റെഗുലേഷൻസ് 2018 അനുസരിച്ച്, ഭക്ഷണം പാകം ചെയ്യുന്നതിനും പൊതിയുന്നതിനും പത്രങ്ങളോ മറ്റു സമാന വസ്തുക്കളെ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. എന്നാല്‍, ഭൂരിഭാഗം ഇടങ്ങളിലും ഇത് പാലിക്കപ്പെടുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടി. ഭക്ഷണം മൂടി വയ്ക്കുന്നതിനോ, വിളമ്ബുന്നതിനോ, ഭക്ഷണത്തില്‍ നിന്ന് അധിക എണ്ണ വലിച്ചെടുക്കുന്നതിനോ പത്രങ്ങള്‍ ഉപയോഗിക്കാൻ പാടുള്ളതല്ല. അച്ചടി മഷിയിലെ ബയോ ആക്ടീവ് പദാര്‍ത്ഥങ്ങള്‍ക്ക് പുറമേ, ഇവയില്‍ ലെഡ്, ഹെവി മെറ്റലുകള്‍ എന്നിവയെ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകും. ഇത് ഭക്ഷണത്തിലേക്ക് അലിയുകയും, ക്രമേണ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.