‘നടാം നമുക്കൊരു തൈ, തുടരാം നമുക്കീ ഭൂമിയില്‍’ എന്ന പ്രമേയത്തിനുകീഴില്‍ പ്രകൃതി സംരക്ഷണത്തിന്‍റെ പ്രാധാന്യം വിളംബരം ചെയ്ത് ഷാര്‍ജ സഫാരിയില്‍ ‘ഗോ ഗ്രീൻ ഗ്രോ ഗ്രീൻ’ പ്രമോഷൻ ആരംഭിച്ചു.
ഷാര്‍ജ: ‘നടാം നമുക്കൊരു തൈ, തുടരാം നമുക്കീ ഭൂമിയില്‍’ എന്ന പ്രമേയത്തിനുകീഴില്‍ പ്രകൃതി സംരക്ഷണത്തിന്‍റെ പ്രാധാന്യം വിളംബരം ചെയ്ത് ഷാര്‍ജ സഫാരിയില്‍ ‘ഗോ ഗ്രീൻ ഗ്രോ ഗ്രീൻ’ പ്രമോഷൻ ആരംഭിച്ചു.
വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ഷാര്‍ജ മുവൈലയിലെ സഫാരി മാളില്‍ നടന്ന ചടങ്ങ് സഫാരി ഗ്രൂപ് ഓഫ് കമ്ബനീസ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് വൈ.എ. റഹീം, മുന്‍ പ്രസിഡന്‍റ് ഇ.പി. ജോണ്‍സണ്‍, യു.എ.ഇയില്‍ അറിയപ്പെടുന്ന കര്‍ഷകനും ഗിന്നസ് വേള്‍ഡ് റെക്കോഡ് ജേതാവുമായ സുധീഷ് ഗുരുവായൂര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ചാക്കോ ഊളക്കാടന്‍, സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റ് റീജനല്‍ ഡയറക്ടര്‍ (പര്‍ച്ചേസ്) ബി.എം. കാസിം, പര്‍ച്ചേസ് മാനേജര്‍ ജീനു മാത്യു, അസി. പര്‍ച്ചേസ് മാനേജര്‍ ഷാനവാസ്, മീഡിയ മാര്‍ക്കറ്റിങ് മാനേജര്‍ ഫിറോസ്, അസി. ഷോറൂം മാനേജര്‍ സഹിജാന്‍ നവാസ്, മാള്‍ ലീസിങ് മാനേജര്‍ രവിശങ്കര്‍, തുടങ്ങി മറ്റ് സഫാരി സ്റ്റാഫ് പ്രതിനിധികള്‍ സന്നിഹിതരായിരുന്നു.
വിവിധയിനം പച്ചക്കറി തൈകള്‍, ഓറഞ്ച്, നാരങ്ങ, പപ്പായ തുടങ്ങിയ പഴവര്‍ഗങ്ങളുടെ തൈകള്‍, പനിക്കൂര്‍ക്ക, തുളസി, ഹെന്ന, കറ്റാര്‍ വാഴ, ആര്യവേപ്പ് തുടങ്ങിയ ഔഷധ മൂല്യമുള്ള ചെടികള്‍, അസ്പരാഗസ്, ആന്തൂറിയം, ബോണ്‍സായി പ്ലാന്‍റ്, കാക്റ്റസ്, ബാംബു സ്റ്റിക്കസ് തുടങ്ങിയ അലങ്കാര ചെടികള്‍, ഇൻഡോര്‍ പ്ലാന്‍റുകള്‍, വിവിധയിനം വിത്തുകള്‍ തുടങ്ങിയവയെല്ലാം സഫാരിയില്‍ ഒരുക്കിയിട്ടുണ്ട്. 200ല്‍പരം വൈവിധ്യങ്ങളായ ചെടികളാണ് സഫാരി ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍ പ്രമോഷനില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. കൂടാതെ ചെടിച്ചട്ടികള്‍, ഗ്രോ ബാഗ്, വാട്ടറിങ് ക്യാൻ, ഗാര്‍ഡൻ ബെഞ്ച്, ഗ്രാസ് മാറ്റ്, ഗാര്‍ഡൻ ഹോസുകള്‍, വിവിധ ഗാര്‍ഡൻ ടൂളുകള്‍, ഗാര്‍ഡനിലേക്കാവശ്യമായ ഫെര്‍ട്ടിലൈസര്‍, വളങ്ങള്‍, പോട്ടിങ് സോയില്‍ തുടങ്ങി എല്ലാവിധ അനുബന്ധ സാമഗ്രികളും ഒരു കുടക്കീഴില്‍ നിരത്തിയിട്ടുണ്ട്.
പ്രമോഷന്‍റെ ഭാഗമായി പലതരത്തിലുള്ള അലങ്കാര മത്സ്യങ്ങളും വിവിധതരം പക്ഷികളും വില്‍പനക്ക് ഒരുക്കിയിട്ടുണ്ട്. കൊക്കാറ്റോ, മാകാവോ തുടങ്ങിയ പക്ഷികളുമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഫോട്ടോ എടുക്കാനുള്ള സൗകര്യവും സഫാരി മാളിന്‍റെ ഒന്നാം നിലയില്‍ ഒരുക്കിയിട്ടുണ്ട്.