പല്ലിലെ മഞ്ഞ നിറം മാറാൻ നാരങ്ങയും ഉപ്പും ഇങ്ങനെ ഉപയോഗിക്കൂ

September 30, 2023
39
Views

പല്ലിലെ കറയെ വേരോടെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

പല്ലിലെ കറയെ വേരോടെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. പല്ലിലെ തിളക്കം നിലനിര്‍ത്തുന്നതിനും കറ മാറ്റുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

വെളുത്തുള്ളിയും ഉപ്പും ചതച്ച്‌ ഉരസുന്നതും പല്ലിലെ കറകള്‍ നീക്കാനുള്ള നല്ലൊരു വഴിയാണ്. വെളുത്തുള്ളിയും ഉപ്പും സ്വാഭാവികമായി ബാക്ടീരിയകളെ നശിപ്പിക്കാന്‍ കഴിവുള്ളവയാണ്.

ഉപ്പും ബേക്കിംഗ് സോഡയും മിക്‌സ് ചെയ്ത് ഇത് കൊണ്ട് പല്ല് തേക്കുക. ഇത് ചെയ്യുന്നത് ആരോഗ്യമുള്ള തിളക്കമുള്ള പല്ലുകള്‍ ലഭിക്കുന്നതിന് സഹായിക്കുന്നു. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് ഈ മിശ്രിതം കൊണ്ട് പല്ല് തേക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

കറ്റാര്‍വാഴയും ഗ്ലിസറിനും മിക്‌സ് ചെയ്ത് പല്ല് തേക്കുന്നത് പല്ലിലെ കറയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ബേക്കിംഗ് സോഡയും ഇതില്‍ മിക്‌സ് ചെയ്യണം. ഇത് പല്ലിന് തിളക്കവും സൗന്ദര്യവും നല്‍കുന്നു. അതോടൊപ്പം കറയെ പൂര്‍ണമായും ഇളക്കി മാറ്റുന്നു. ഒരാഴ്ച കൃത്യമായി തേച്ചാല്‍ മതി പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു.

കടുകെണ്ണ പല്ലിലെ കറകള്‍ നീക്കാനും പല്ലിന് നിറം നല്‍കാനുമുള്ള എളുപ്പ വഴിയാണ്. കടുകെണ്ണയില്‍ ഒരു നുള്ള് ഉപ്പ്, ഒരു നുള്ള് മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തുക. ഇതു പേസ്റ്റാക്കി ബ്രഷിലെടുത്ത് ബ്രഷ് ചെയ്യാം. ഇതും പല്ലിന് നിറം നല്‍കുന്ന ഒരു മാര്‍ഗമാണ്.

ചെറുനാരങ്ങാനീരില്‍ ഉപ്പു കലര്‍ത്തി പല്ലില്‍ ബ്രഷ് ചെയ്യുന്നത് പല്ലിന് നിറം ലഭിയ്‌ക്കാനും കറ നീക്കാനുമുള്ള നല്ലൊരു വഴിയാണ്. നാരങ്ങയിലെ വൈറ്റമിന്‍ സി, സിട്രിക് ആസിഡ് എന്നിവയാണ് ഇതിനു സഹായിക്കുന്നത്. നാരങ്ങാത്തൊണ്ടു കൊണ്ട് പല്ലില്‍ ഉരസുന്നതും. നാരങ്ങയുടെയോ ഓറഞ്ചിന്റെയോ തൊണ്ട് ഉണക്കിപ്പൊടിച്ചു പല്ലു തേയ്‌ക്കുന്നതുമെല്ലാം പല്ലിന്റെ കറകള്‍ നീക്കാന്‍ സഹായിക്കും.

Article Categories:
Health · Latest News

Leave a Reply

Your email address will not be published. Required fields are marked *