ഇരിങ്ങാലക്കുടയില്‍ ഒക്ടോബര്‍ 27ന് മെഗാ തൊഴില്‍ മേള സംഘടിപ്പിക്കും: മന്ത്രി

September 30, 2023
36
Views

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 27 ന്

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 27 ന് “ആസ്പയര്‍ 2023” മെഗാ തൊഴില്‍ മേള ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.

ആര്‍ ബിന്ദു പറഞ്ഞു. പരിപാടിയില്‍ മള്‍ട്ടി നാഷണല്‍ കമ്ബനികള്‍ ഉള്‍പ്പെടെ 15 ഓളം റിക്രൂട്ടിങ്ങ് കമ്ബനികള്‍ പങ്കെടുക്കും. ആയിരത്തോളം ഉദ്യോഗാര്‍ഥികളെ മേളയില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ക്രൈസ്റ്റ് കോളേജില്‍ സംഘടിപ്പിച്ച സംഘാടക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

തൊഴില്‍ മേളയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. .ആര്‍ ബിന്ദു ചെയര്‍പേഴ്സണ്‍ ആയും അസാപ് കേരള പ്ലെയിസ്മെന്റ് വിഭാഗം മേധാവി ഐ പി ലൈജു കണ്‍വീനറായും ഉള്ള സംഘാടകസമിതിയാണ് രൂപീകരിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, ഇരിങ്ങാലക്കുട, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍, ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാള്‍ തുടങ്ങിയവര്‍ വൈസ് ചെയര്‍മാൻമാരായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ ജോയിൻ കണ്‍വീനര്‍മാരായും സംഘാടക സമിതി രൂപീകരിച്ചു.

അസാപ് കേരള പ്ലെയിസ്മെന്റ് വിഭാഗം മേധാവി ഐ പി ലൈജു, ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാള്‍ ഫാ. ജോളി ആൻഡ്രൂസ്, ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ലളിത ബാലൻ, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി വി ലത, കാറളം പഞ്ചായത്ത്‌ പ്രസിഡന്റ് സീമ പ്രേംരാജ്, മുരിയാട് പഞ്ചായത്ത്‌ പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പള്ളി, ആളൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റ് കെ. ആര്‍ ജോജോ, വേളുക്കര പഞ്ചായത്ത്‌ പ്രസിഡന്റ് കെ എസ് ധനീഷ്, മണ്ഡലത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍, ജില്ലാ വാണിജ്യ വ്യവസായ ഓഫീസ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *