താരൻ ഒരുതരം ഫംഗസ് അണുബാധയാണ്.
താരൻ ഒരുതരം ഫംഗസ് അണുബാധയാണ്. ക്രമരഹിതമായ ബ്രഷിംഗ് അല്ലെങ്കില്‍ മുടി കഴുകല്‍, സമ്മര്‍ദ്ദം, പാര്ക്കിൻസണ്, ഷാംപൂ ഉപയോഗിക്കാത്തത് എന്നിവ മൂലവും ഇത് സംഭവിക്കാം.
താരൻ തടയുന്നതിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന മൂന്ന് പ്രതിവിധികള്‍…
ഒന്ന്
നാരങ്ങയിലെ സിട്രിക് ആസിഡ് തലയോട്ടിയെ ശുദ്ധീകരിക്കുകയും വെളിച്ചെണ്ണ പോഷിപ്പിക്കുകയും ചെയ്യുന്നു. ഈ രണ്ട് ചേരുവകളും ചേര്‍ന്ന് താരൻ തടയാനും ഇല്ലാതാക്കാനും സഹായിക്കുന്നു. 2 ടേബിള്‍സ്പൂണ്‍ ചെറുചൂടുള്ള വെളിച്ചെണ്ണ തുല്യ അളവില്‍ നാരങ്ങാനീരു ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. ശേഷം 15 മിനുട്ട് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് തല കഴുകുക.
രണ്ട്
ടീ ട്രീ ഓയിലിന് ആന്റിഫംഗല്‍, ആന്റിമൈക്രോബയല്‍ ഗുണങ്ങളുണ്ട്. മാത്രമല്ല താരൻ വീട്ടില്‍ തന്നെ ചികിത്സിക്കുന്നതിനുള്ള മികച്ച പരിഹാരങ്ങളിലൊന്നാണ്. രണ്ട് തുള്ളി ടീ ട്രീ ഓയില്‍ 50 മില്ലി ബദാം ഓയില്‍ കലര്‍ത്തി തലയോട്ടിയില്‍ മൃദുവായി മസാജ് ചെയ്യുക. 30 മിനിറ്റിനു ശേഷം സാധാരണ ഷാംപൂ ഉപയോഗിച്ച് കഴുകുക.
മൂന്ന്
കറ്റാര്‍ വാഴയും ആര്യവേപ്പിലയും താരൻ അകറ്റാൻ സഹായകമാണ്. രണ്ടിനും മികച്ച ആൻറി ബാക്ടീരിയല്‍, ആൻറി ഫംഗല്‍ ഗുണങ്ങളുണ്ട്. 2 ടേബിള്‍സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ 10-15 ആര്യവേപ്പിലയുമായി യോജിപ്പിക്കുക. മിനുസമാര്‍ന്ന മിശ്രിതം തലയോട്ടിയിലും മുടിയിലും പുരട്ടി 30 മിനിറ്റ് ഇടുക. ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ഇടാം.