മുളക് തീറ്റയ്ക്കും ലോക റെക്കോര്‍ഡ്

October 7, 2023
17
Views

പലതരത്തിലുള്ള സാഹസിക പ്രവര്‍ത്തികള്‍ ചെയ്ത ലോക റെക്കോര്‍ഡുകള്‍ സ്വന്തമാക്കുന്നവരെ നാം കണ്ടിട്ടുണ്ടാവും.

ലതരത്തിലുള്ള സാഹസിക പ്രവര്‍ത്തികള്‍ ചെയ്ത ലോക റെക്കോര്‍ഡുകള്‍ സ്വന്തമാക്കുന്നവരെ നാം കണ്ടിട്ടുണ്ടാവും. എന്നാല്‍ മുളക് തിന്ന് റെക്കോര്‍ഡ് നേടുക എന്നത് അത്ര ചില്ലറ കാര്യമല്ല.

അതും ലോകത്തിലെ തന്നെ ഏറ്റവും എരുവേറിയ മുളകായ കരോലിന റീപ്പര്‍ പെപ്പറുകള്‍. മെല്‍ബണ്‍ സ്വദേശിയായ ഒരു മനുഷ്യനാണ് ഒറ്റ ലക്ഷ്യത്തിനുവേണ്ടി ഒറ്റയിരിപ്പില്‍ 160 ചൂടൻ മുളകുകള്‍ കഴിച്ചത്. ഏകദേശം ഒരു കിലോയോളം വരും ഇതിന്‍റെ തൂക്കം. ഗ്രിഗറി ‘അയണ്‍ ഗട്ട്‌സ്’ ബാര്‍ലോ എന്നാണ് ഈ സാഹസത്തിന് മുതിര്‍ന്നയാളിന്‍റെ പേര്.എരിവുകള്‍ കഴിച്ച്‌ കഴിയുമ്ബോള്‍ നാവിനുണ്ടാകുന്ന അനുഭവം ഇഷ്ടപ്പെട്ട് തുടങ്ങിയത് മുതലാണ് ഗ്രിഗറി, എരിവുള്ള മുളക്കുകള്‍ വെറുതെ കഴിക്കുന്ന ശീലം ആരംഭിച്ചത്. ഇപ്പോഴത് ലോക റെക്കോര്‍ഡ് നേട്ടത്തിലാണ് എത്തില്‍ക്കുന്നത്. മുളക് കഴിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറുള്ള ആര്‍ക്കും, ഇതില്‍ കൂടുതല്‍ കരോലിന റീപ്പര്‍ മുളക് ഒറ്റയിരിപ്പില്‍ കഴിക്കുകയെന്നത് ദുഷ്കരമായ കാര്യമാണ്. ഇതില്‍ കൂടുതല്‍ മുളക് കഴിക്കാൻ സാധിക്കുന്നവര്‍ ദയവായി മുൻപോട്ട് വരണമെന്നും ഗ്രിഗറി അഭ്യര്‍ത്ഥിച്ചു.”എനിക്ക് മുളക് ഇഷ്ടമല്ല, ഇതിനായി പരിശീലനമൊന്നുമില്ല. ഇത് വേദനിപ്പിക്കുന്നു! എനിക്ക് ചെയ്യേണ്ടതിലും കൂടുതല്‍ ഞാൻ എന്തിനാണ് ഇത് ചെയ്യുന്നത്? ഒറ്റയിരിപ്പില്‍ ഏറ്റവും കൂടുതല്‍ കരോലിന റീപ്പറുകള്‍ കഴിച്ചതിന്‍റെ ലോക റെക്കോര്‍ഡ് ലഭിക്കുന്നതിന് മുമ്ബ് ഞാൻ ഒരു ഡോക്ടറോട് ചോദിച്ചു. 1 കിലോ കഴിക്കാത്തതില്‍ ഞാൻ ശരിക്കും അസ്വസ്ഥനാണ്, പക്ഷേ, എന്‍റെ കുടലില്‍ ഇരിക്കുന്ന മുളക് എനിക്ക് വേണ്ടായിരുന്നു.” മത്സര ശേഷം ബീറ്റ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ബാര്‍ലോ പറഞ്ഞു, ഭൂമിയിലെ മറ്റെല്ലാ മുളുകുകളെക്കാള്‍ എരിവും ചൂടും കൂടിയ മുളകാണ് കരോലിന റീപ്പര്‍. അതുകൊണ്ടുതന്നെ 160 മുളകുകള്‍ കഴിക്കുകയെന്നത് അത്ര നിസ്സാരമായ കാര്യമല്ല. സാധാരണ പച്ചമുളക് പോലും ഒരു കടി കടിക്കാൻ ഭയപ്പെടുന്നവരാണ് നമ്മള്‍ എന്ന കാര്യം മറക്കരുത്. ഈ വിഭാഗത്തിലെ മുൻകാല റെക്കോര്‍ഡ് ഒരു അമേരിക്കൻ സ്വദേശിയുടെ പേരിലാണ്. 121 മുളകാണ് (714 ഗ്രാം) അന്ന് അദ്ദേഹം ഒറ്റയിരിപ്പില്‍ കഴിച്ച്‌ തീര്‍ത്തത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *