കല്യാണവും നടത്തി ഭക്ഷണവും കഴിച്ച്‌ പണമടക്കാതെ രാജ്യം വിട്ടു, തിരച്ചിലുമായി പൊലീസ്

October 7, 2023
36
Views

മൂക്കുമുട്ടെ ഭക്ഷണം കഴിച്ചിട്ട് പണമടക്കാതെ മുങ്ങുന്നവര്‍ ലോകത്തിന്റെ എല്ലാ ഭാഗത്തും കാണും.

മൂക്കുമുട്ടെ ഭക്ഷണം കഴിച്ചിട്ട് പണമടക്കാതെ മുങ്ങുന്നവര്‍ ലോകത്തിന്റെ എല്ലാ ഭാഗത്തും കാണും. ചിലരൊക്കെ പിടിയിലാവും.

ചിലരൊക്കെ രക്ഷപ്പെടുകയും ചെയ്യും. എന്നാലും വിവാഹിതരായതിന് തൊട്ടുപിന്നാലെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിട്ട് രാജ്യം തന്നെ വിട്ടാല്‍ എങ്ങനെയിരിക്കും? അതും 80 അഥിതികള്‍ക്കൊപ്പം. അങ്ങനെ ചെയ്ത ദമ്ബതികള്‍ക്ക് വേണ്ടി തിരയുകയാണ് ഇപ്പോള്‍ പൊലീസ്.

ഇറ്റലിയിലെ പ്രശസ്തമായ റിസ്റ്റോറന്റേ ലാ റൊട്ടോണ്ട എന്ന റെസ്റ്റോറന്റിലാണ് സംഭവം. എൻസോ ഫാബ്രിസിയുടേതാണ് റെസ്റ്റോറന്റ്. റെസ്റ്റോറന്റ് ഉടമ പറയുന്നത് ദമ്ബതികളായ മൊറേനോ പ്രിയോറിറ്റിയും ആന്ദ്രേ സ്വെഞ്ചയും വിവാഹിതരായതിന് തൊട്ടുപിന്നാലെ 80 അതിഥികളും ചേര്‍ന്ന് റെസ്റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ചു പിന്നാലെ ബില്ലടയ്ക്കാതെ മുങ്ങി എന്നാണ്.

വെറും ഭക്ഷണം മാത്രമല്ല, അലങ്കാരങ്ങളും സംഗീതവും ഒക്കെയടങ്ങിയ പരിപാടികളായിരുന്നു ഹോട്ടലില്‍ ദമ്ബതികള്‍ ബുക്ക് ചെയ്തത്. എന്നാല്‍, എല്ലാം കഴിഞ്ഞ് പണം മുഴുവനും അടക്കാതെ തന്നെ ദമ്ബതികള്‍ രാജ്യം വിട്ടു. വിവാഹ ദിനത്തിലെ ഡിന്നര്‍ പാര്‍ട്ടി കൂടി കഴിഞ്ഞതോടെ എല്ലാവരും പിരിഞ്ഞു. ആദ്യ പങ്ക് എന്ന നിലയില്‍ 3287 യൂറോ വരൻ അടച്ചിരുന്നു. ബാക്കി വിവാഹത്തിന്റെ അന്ന് അടക്കും എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, ആ വാഗ്ദ്ധാനം പാലിക്കപ്പെട്ടില്ല എന്നാണ് റെസ്റ്റോറന്റ് പറയുന്നത്.

ആ ദിവസം വൈകിയാണ് റെസ്റ്റോറന്റിന് മനസിലായത് ദമ്ബതികള്‍ ആ ടൗണില്‍ നിന്നെന്നല്ല, ആ രാജ്യത്ത് നിന്നു തന്നെ മുങ്ങി എന്ന്. കഴിഞ്ഞ വര്‍ഷം ആഗസ്തിലായിരുന്നു ഈ സംഭവം നടക്കുന്നത്. അന്ന് മുതല്‍ ദമ്ബതികളെ പിടികൂടാൻ റെസ്റ്റോറന്റ് ശ്രമിക്കുന്നുണ്ട്. രാജ്യത്ത് നിന്നും മുങ്ങി ജര്‍മ്മനിയില്‍ എത്തിയതോടെ അവരുമായി ബന്ധപ്പെടാൻ സാധിക്കാതെ വന്നു. അവരുടെ മാതാപിതാക്കളെ വിളിക്കുന്ന അവസ്ഥയിലേക്ക് റെസ്റ്റോറന്റ് എത്തി. എന്നിട്ടും പണം കിട്ടിയില്ല.

പിന്നാലെ, പൊലീസില്‍ പരാതി നല്‍കുകയായിരുന്നു റെസ്റ്റോറന്റ് ഉടമ. കഴിഞ്ഞ 40 വര്‍ഷങ്ങളായി താൻ റെസ്റ്റോറന്റ് നടത്തുന്നുണ്ട്. ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ല എന്നാണ് ഉടമ പറയുന്നത്. ഇതോടെ പ്രിയോറിറ്റി ജര്‍മ്മനിയിലെ തന്നെ കുപ്രസിദ്ധനായ വരനായി മാറിയിരിക്കയാണ്. ജര്‍മ്മനിയിലെയും ഇറ്റലിയിലെയും പൊലീസ് ഇയാളെ തിരഞ്ഞു കൊണ്ടിരിക്കയാണ്. എന്തുവന്നാലും വരനെയും വധുവിനെയും വിടില്ലെന്നാണ് റെസ്റ്റോറന്റ് ഉടമ പറയുന്നത്.

എന്നാല്‍, ബുധനാഴ്ച ഒരു വര്‍ഷത്തെ മൗനം വെടിഞ്ഞ് വരൻ ഇതില്‍ പ്രതികരിച്ചിരിക്കയാണ്. ബാക്കി തുക താൻ തിരിച്ചടച്ചുവെന്നും റെസ്റ്റോറന്റാണ് തനിക്ക് ബാക്കി നല്‍കാനുള്ള തുക നല്‍കാത്തത് എന്നുമായിരുന്നു പ്രതികരണം. അതോടെ ഇക്കാര്യത്തില്‍ വീണ്ടും വൻ ചര്‍ച്ചകളുണ്ടായിരിക്കയാണ്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *